ADVERTISEMENT

അറബ് ലോകത്തു തന്നെ ഏറ്റവുമധികം കാലം ഭരണം നടത്തിയ ഭരണാധിപനായിരുന്നു സുൽത്താൻ ഖാബൂസ്‌ ബിൻസ്‌ സൈദ്‌. 49  വർഷം.1970 ജൂലൈ 23ന‍്‌ അദ്ദേഹം രാജ്യത്തിന്റെ ഭരണ സാരഥ്യമേറ്റപ്പോൾ പരിമിതമായ സൗകര്യങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഭരണകാലത്തു രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനം 175 ഇരട്ടി വർധിച്ചു. ആളോഹരി വരുമാനത്തിലും വൻ വർധനയുണ്ടായി. 10 കിലോമീറ്റർ മാത്രം ടാർ റോഡുണ്ടായിരുന്നിടത്ത് ഇപ്പോൾ ഹൈവേകളും എക്സ്പ്രസ്സ് വേയടക്കം രാജ്യാന്തര നിലവാരമുള്ള 30,000 കിലോമീറ്റർ നീളത്തിൽ റോഡുകളുണ്ട്. കരഗതാഗതത്തിനൊപ്പം ജലഗതാഗതവും വ്യോമമേഖലയിലും വൻ കുതിപ്പുണ്ടായി.

Sultan-Qaboos-bin-Said-of-Oman-hero45

മസ്കത്ത്, സലാല എന്നിവടങ്ങളിൽ പുതുതായി നിർമ്മിച്ച രാജ്യാന്തര വിമാനത്താവളങ്ങൾക്കൊപ്പം ആഭ്യന്തര സർവീസിനായി വിവിധയിടങ്ങളിൽ ചെറു വിമാനത്താവളങ്ങളും നിർമ്മിച്ചു. മൂന്ന് സ്കൂളുകൾ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ സർക്കാർ സ്വകാര്യ മേഖലയിലടക്കം 1100 സ്കൂളുകളുണ്ട്. രണ്ട് സർക്കാർ ആശുപത്രികളുടെ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളുള്ള അറുപതോളം ഗവ. ആശുപത്രികളും 150 ലധികം ആരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതോടൊപ്പം ഒമാന്റെ തനത് സംകാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിൽ പ്രതിഞ്ജാബദ്ധനായിരുന്നു.

പ്രതീക്ഷയായി ഹൈതം ബിൻ താരിഖ്  

പുതിയ സുൽത്താൻ ആയി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് (65) ചുമതലയേറ്റു. മക്കളില്ലാതിരുന്ന സുൽത്താൻ ഖാബുസ് ബന്ധുകൂടിയായ ഹൈതമിനെ തന്റെ പിൻഗാമിയായി കാണുകയും ഭാവി ഭരണാധികാരിയായി  പേരെഴുതി വയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നതിന് യോഗം ചേരുന്നതിനു പകരം സുൽത്താന്റെ വിൽപത്രം രാജ കുടുംബാംഗ കൗൺസിലിന്റെ അംഗീകാരത്തോടെ പ്രതിരോധ കൗൺസിൽ തുറക്കുകയാണു ചെയ്തത്.

Haitham-bin-Tariq-al-Said

അൽ ബുസ്താൻ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ ഹൈതമിന്റെ പേര് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നു നിന്ന ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് രാഷ്ട്രം. വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒമാന്റെ കായിക വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള ഹൈതം ഒമാൻ ഫുട്ബോൾ അസോസിയേഷന്റെ പ്രഥമ പ്രസിഡന്റുമാണ്. കായിക പ്രേമികൂടിയായ ഹൈതം ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളിലും സജീമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com