ADVERTISEMENT

ദുബായ്∙ പുതിയ ബസ് റൂട്ടുകൾ നിർദേശിക്കാൻ ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) മൊബൈൽ ആപ്പിലൂടെ സൗകര്യം നൽകിയതിന് മികച്ച പ്രതികരണം. 

പ്രതികരിക്കാനും നിർദേശം നൽകാനുമുള്ള സൗകര്യമാണ് ആപ്ലിക്കേഷനിൽ നൽകിയത്. 3003 പേർ പ്രതികരിച്ചതിൽ 2590 പേരും പുതിയ ബസ് റൂട്ട് വേണമെന്ന് ആവശ്യപ്പെട്ടെന്ന് അധികൃതർ അറിയിച്ചു. 

ഖിസൈസിൽ നിന്ന് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ബസ് റൂട്ട് ഏർപ്പെടുത്തുന്നതിനെ 413 പേർ അനുകൂലിച്ചു. ഗോൾഡ് സൂക്ക്-ജഫ്സ ബസ്റൂട്ട് വേണമെന്ന് 148 പേർ ആവശ്യപ്പെട്ടെന്നും അധികൃതർ വ്യക്തമാക്കി. 

ഉപയോക്താക്കളെക്കൂടി പങ്കാളികളാക്കി ബസ്റൂട്ട് നിശ്ചയിക്കുന്നതിനും അവരുടെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നതിനുമാണ് പുതിയ രീതി നടപ്പാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. 

ഈ രീതിക്ക് ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്റെ (യുഐടിപി) പ്രശംസ ലഭിച്ചെന്നും പൊതുമേഖലയിൽ ലോകത്തുതന്നെ ആദ്യമായാണ് ഇത്തരം സൗകര്യം ഒരുക്കുന്നതെന്ന് അവർ ചൂണ്ടിക്കാണിച്ചെന്നും ആർടിഎ പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ അദൽ ഷക്കേരി അറിയിച്ചു.

പൊതുഗതാഗത സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കാനും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കൊത്ത് ഉയരാനുമാണ് സംവിധാനം നടപ്പാക്കിയത്. 

പദ്ധതികൾ നടപ്പാക്കും മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം അറിയാനും ആളുകളുടെ സംതൃപ്തിയും സന്തോഷനിലവാരവും വർധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com