ADVERTISEMENT

മസ്കത്ത് ∙ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സൗദി ഭരണാധികാരി സൽമാൻ രാജാവ് എന്നിവർ സന്ദർശിച്ചു. സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഗൊബാഷ്, ഉന്നത രാജുകുടുംബാംഗങ്ങൾ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. 

യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി,സുപ്രീം കൗൺസിൽ അംഗവും ഉമ്മൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുവല്ല, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരും അനുശോചനം അറിയിച്ചു. 

പുതിയ ഭരണത്തിൻ കീഴിൽ ഒമാൻ ജനത കുടൂതൽ അഭിവൃദ്ധിപ്പെടട്ടേയെന്ന് ആശംസിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഗൾഫാർ മുഹമ്മദലി എന്നിവർ നേരിട്ടെത്തി അനുശോചനം അറിയിക്കുകയും പുതിയ ഭരണാധികാരിക്ക് ആശംസ നേരുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com