ADVERTISEMENT

അബുദാബി∙ ലോകത്തെ സുരക്ഷിത നഗരങ്ങളിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. ദുബായ്, ഷാർജ എന്നീ നഗരങ്ങളും യുഎഇയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽനിന്ന് മംഗളൂരുവും പാക്കിസ്ഥാനിൽനിന്ന് ഇസ്ലാമാബാദുമാണ് സുരക്ഷിത പട്ടികയിലെത്തിയത്. ആഗോളാടിസ്ഥാനത്തിൽ നമ്പിയോ നടത്തിയ സർവേയിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ സൂചികയാണ് (11.33) സുരക്ഷിത നഗരമായി അബുദാബിക്ക് മികച്ച സ്ഥാനം നേടിക്കൊടുത്തത്.

കുറ്റകൃത്യ നിരക്ക്, ആരോഗ്യസേവനങ്ങളുടെ ഗുണമേന്മ, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയായിരുന്നു സർവേ. 374 നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയിൽ 88.67 പോയിന്റ് നേടിയാണ് അബുദാബി മുന്നിലെത്തിയത്. ഷാർജ അഞ്ചാമതും ദുബായ് ഏഴാമതുമാണ്. തായ്പെയ്, ക്യുബെക്, സൂറിച്ച്, മ്യൂണിച്ച്, എസ്കിഷെഹീർ, ബേരൻ തുടങ്ങിയ നഗരങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റുള്ളവ. മംഗളൂരു 37ാമതും ഇസ്ലാമാബാദ് 74ാമതുമാണു പട്ടികയിൽ. ഇതേസമയം, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ഏറ്റവും മുന്നിൽ വെനസ്വേലയിലെ കരകാസ് ആണ്. കുറ്റകൃത്യ സൂചികയിൽ 84.90 പോയിന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com