ADVERTISEMENT

അബുദാബി∙ ഗതാഗത നിയമങ്ങളെക്കുറിച്ച് ലേബർ ക്യാംപിലെത്തി ബോധവൽക്കരണം നടത്തി അബുദാബി പൊലീസ്. ‘സീബ്രാ ക്രോസിൽ റോഡിന് കുറുകെ കടക്കൽ കാൽനട യാത്രക്കാരുടെ അവകാശം’ എന്ന പ്രമേയത്തിൽ ഈ വർഷം നടത്തുന്ന ആദ്യ ക്യാംപിന്റെ ഉദ്ഘാടനവും ലേബർ ക്യാംപിലാണ് നടത്തിയത്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡിന് കുറുകെ കടന്നാൽ 400 ദിർഹം പിഴ ഈടാക്കുമെന്നും ഓർമിപ്പിച്ചു.

സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണ നൽകാതെ വാഹനം മുന്നോട്ടെടുക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com