ADVERTISEMENT

ദോഹ ∙ രാജ്യത്ത് അസാധാരണമായ മഞ്ഞും ശൈത്യവും ഉണ്ടാകുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കാലാവസ്ഥാ വകുപ്പ്.

രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കഴിഞ്ഞ ആഴ്ചയിൽ രേഖപ്പെടുത്തിയതിന് സമാനമായ തരത്തിൽ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ജനുവരി 26 മുതൽ താപനിലയിൽ ഗണ്യമായി കുറയും. ഇത്തവണ ശൈത്യത്തിൽ ദോഹയിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കും. ഈ മാസം ദോഹയിൽ രേഖപ്പെടുത്തുന്ന ശരാശരി കുറഞ്ഞ താപനില 13.5 ഡിഗ്രി സെൽഷ്യസായിരിക്കും. 

ഈ മാസം 14ന് സംഭവിച്ച ശീതതരംഗത്തിൽ അബു സമ്രയിൽ 5.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. വകുപ്പിന്റെ ഔദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കാലാവസ്ഥാ വ്യതിയാന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com