ADVERTISEMENT

ദോഹ ∙തൊഴിലില്ലായ്മ കുറഞ്ഞ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ മുൻനിരയിൽ. ആസൂത്രണ കണക്കെടുപ്പ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് പുതിയ നേട്ടം വിശദീകരിച്ചത്. 2019 മൂന്നാം പാദം വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനമാണ്. യൂറോപ്യൻ യൂണിയനിലെ ശരാശരി തൊഴിലില്ലായ്മ 12 ശതമാനവും ഇക്കണോമിക് കോ-ഓപറേഷൻ-ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ രാജ്യങ്ങളിലേത് 8 ശതമാനവുമാണ്.

സാമ്പത്തികമായി സജീവമായ ഖത്തറിലെ സ്വദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 0.2 ശതമാനവും പ്രവാസി താമസക്കാരുടെ എണ്ണത്തിൽ 0.3 ശതമാനവുമാണ് വർധന. അതോറിറ്റിയുടെ തൊഴിൽ ശക്തി സർവേയിൽ കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ രാജ്യത്തെ തൊഴിൽ ശക്തി 2,051,619 ൽ നിന്ന് 2.057219 ആയി ഉയർന്നു. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ നിർവചന പ്രകാരം തൊഴിലന്വേഷകരുടെ എണ്ണം 2,205 ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com