ADVERTISEMENT

ദോഹ∙ഫാഷൻ തരംഗം സൃഷ്ടിച്ച് ഷോപ്പ് ഖത്തറിലെ ഫാഷൻ ഷോകൾ ശ്രദ്ധയാകർഷിക്കുന്നു.   ഖത്തർ ദേശീയ ടൂറിസം കൗൺസിലിന്റെ ഷോപ്പിങ് മേളയായ ഷോപ്പ് ഖത്തറിലാണ് പ്രാദേശിക, രാജ്യാന്തര ഫാഷൻ ഡിസൈനർമാരുടെ ഫാഷൻ ഷോകൾ തരംഗം സൃഷ്ടിക്കുന്നത്. കുട്ടികൾ, വനിതകൾ, പുരുഷന്മാർ എന്നിവർക്ക് അനുയോജ്യമായ വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള വസ്ത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നലെ അൽ ഹസം മാളിൽ നടന്ന മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർമാരുടെ ഷോയിൽ മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. വിവാഹ വസ്ത്രങ്ങൾ മുതൽ റെഡി ടു വെയർ വസ്ത്രങ്ങൾ വരെയാണ് ഷോയിൽ പ്രദർശിപ്പിച്ചത്.

ഇന്നു വൈകിട്ട് ആറിന് അൽമിർഖാബ് മാളിൽ നടക്കുന്ന കുട്ടികളുടെ ഫാഷൻ ഷോയിൽ ഏറ്റവും പുതിയ ഡിസൈനുകളാകും പ്രദർശിപ്പിക്കുക. വൈകിട്ട് 6ന് അൽ ഹസം മാളിൽ വിഖ്യാത ലെബനീസ് ഫാഷൻ ഡിസൈനർ നിക്കോളാസ് ജിബ്രാന്റെ ഫാഷൻ ഷോയും ഇന്ന് നടക്കും. നാളെ വൈകിട്ട് 6 ന് അൽ ഹസം മാളിലാണ് പ്രാദേശിക ഡിസൈനർമാരുടെ ഫാഷൻ ഷോ നടക്കുന്നത്. 26ന് അൽ ഹസമിൽ റെഡി ടു വിയർ ഫാഷൻ ഷോ, ഈവനിങ് വിയർ ഷോ, 29ന് ചൈനീസ് ഫാഷൻ ഷോ എന്നിവയോടു കൂടിയാണ് ഇത്തവണത്തെ ഫാഷൻ ഷോകൾ സമാപിക്കുന്നത്.

ഒരാഴ്ച നീളുന്ന ചൈനീസ് പുതുവത്സരാഘോഷമാണ് സമാപന ദിവസങ്ങളിലെ പ്രധാന പരിപാടി. 12 മാളുകളിലായി 70 ശതമാനം വരെ ഷോപ്പിങ് ഇളവുകൾ ആണ് ഇത്തവണയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 20 ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസുകളും ആഡംബര കാറുകളുമാണ് ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകുന്നത്. രണ്ടാമത് റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഇന്നു ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കും. മൂന്നാമത്തേതും അവസാനത്തേതുമായ നറുക്കെടുപ്പ് 31 നാണ്. 25 ദിനം നീളുന്ന ഷോപ്പ് ഖത്തർ ജനുവരി 31 ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com