ADVERTISEMENT

അബുദാബി ∙ മലയാളി സമാജം നാടകോത്സവത്തിൽ സക്കറിയയുടെ നോവലിനെ ആസ്പദമാക്കി സുവീരൻ സംവിധാനം ചെയ്ത ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. തിയറ്റർ ദുബായ് ആണ് നാടകം അരങ്ങിലെത്തിച്ചത്. കെ.വി. സജിത് സംവിധാനം ചെയ്ത് അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരിപ്പിച്ച ചേരള ചരിതം രണ്ടാം സ്ഥാനം നേടി. 

സുവീരനാണു മികച്ച സംവിധായകൻ. തൊമ്മി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഡോ. ആരിഫ് ആണ് മികച്ച നടൻ. മികച്ച നടി ഷെറിൻ സേഫ് (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും). മികച്ച രണ്ടാമത്തെ നടൻ ഷാജഹാൻ ഒറ്റത്തയ്യിൽ (ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും), നടി മിനി അൽഫോൻസൻ (ചേരള ചരിതം) എന്നിവരാണ്.

മറ്റു പുരസ്കാരങ്ങൾ: കെ.വി. ബഷീർ (പ്രവാസി സംവിധായകൻ – ചാവേർ), ഹരിദാസ് ബക്കളം (കലാ സംവിധായകൻ), സനീഷ് കെഡി (ദീപ വിധാനം), ക്ലിന്റ് പവിത്രൻ (മികച്ച ചമയം) ഖദീജ സാജിദ് (മികച്ച വസ്ത്രാലങ്കാരം), ഷെഫി അഹമ്മദ് ആൻഡ് ടീം (സംഗീത നിർവഹണം), ശിവഗംഗ (ബാല നടി), ധനഞ്ജയ്‌ ദീപക് (ബാല നടൻ). 

നൗഷാദ് ഹസൻ, സാജിദ് കൊടിഞ്ഞി, സോമൻ പ്രണമിത, രാഖി, ബബിത ശ്രീകുമാർ എന്നിവർ സ്പെഷ്യൽ ജൂറി അവാർഡു നേടി. സമാജം പ്രസിഡന്റ് ഷിബു വർഗീസിന്റെ ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ആക്ടിങ് ട്രഷറർ അനീഷ് മോൻ എന്നിവർ പ്രസംഗിച്ചു. ആർട്‌സ് സെക്രട്ടറി രേഖിൻ സോമൻ, അസിസ്റ്റന്റ് ആർട്‌സ് സെക്രട്ടറി ഷാജികുമാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com