ADVERTISEMENT

ദോഹ ∙ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ അംഗത്വ ക്യാംപെയ്‌ൻ തുടക്കമായി. ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. കെ. ഉസ്മാന് അംഗത്വ ഫോം നല്‍കി ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അഷറഫ് വടകര അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഭാരവാഹികളായ സി.വി.അബ്ബാസ്, ഹരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, വിപിന്‍ മേപ്പയൂര്‍, സിറാജ് പാലൂര്‍, ഗഫൂര്‍ നന്ദി, കുഞ്ഞമ്മദ് കൂരളി, ആഷിഖ് അഹമ്മദ്, നദീം മനാര്‍, സി.ടി.സിദ്ധീഖ്, ഷഫീഖ് കുയിമ്പില്‍, പ്രദീപന്‍ കൊയിലാണ്ടി, അസീസ് പുറായില്‍ എന്നിവര്‍ പങ്കെടുത്തു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com