ADVERTISEMENT

ദുബായ് ∙ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ മൂന്നുകാര്യങ്ങളാണ് പ്രധാനമായും ചർച്ചകളിൽ ഉയർന്നുകേട്ടതെന്നും കേരളത്തിലെ നിക്ഷേപസാധ്യതയെക്കുറിച്ചു താൻ സംസാരിച്ചതെന്നും ഉച്ചകോടിയിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

ചർച്ചകളിൽ ഏറ്റവും പ്രധാനമായി വന്നത് വർധിച്ചുവരുന്ന യുവാക്കളുടെ ജനസംഖ്യയും അവർക്ക് തൊഴിൽ നൽകേണ്ടതിന്റെ ആവശ്യകതയും ആണ്. ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ രീതികളിൽ വരേണ്ട മാറ്റമാണ് രണ്ടാമത്തെ കാര്യം. വ്യാപാര യുദ്ധം അവസാനിക്കേണ്ടതിന്റെ പ്രാധാന്യമായിരുന്നു മൂന്നാമത്തേത്. 

കേരളത്തെക്കുറിച്ചാണ് താൻ ചർച്ചകളിൽ അധികവും സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരമേഖല, മെഡിക്കൽ ടൂറിസം,ഐടി മേഖല എന്നിവയിൽ കേരളം നിക്ഷേപത്തിന് ഏറ്റവും യോജിച്ച സ്ഥലമാണെന്ന് പങ്കെടുത്തവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും യൂസഫലി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com