ADVERTISEMENT

അബുദാബി∙ പ്രകൃതി ഭംഗിയിലേക്ക് സന്ദർശകരെ കൂട്ടികൊണ്ടു പോകുന്ന 'അൽ കുറം' കാട് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. അബുദാബി അൽ ജുബൈൽ ദ്വീപിലാണു കാനനഭംഗിയുടെ കമനീയ കാഴ്ചയുള്ളത്.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്ബിൻ സായിദ് അൽനഹ്യാന്റെ നിർദേശപ്രകാരമാണ് അൽകുറം മരങ്ങൾ തിങ്ങിനിറഞ്ഞ  കാടുകളിലേക്ക് പൊതുജനങ്ങൾക്ക് സന്ദർശന സൗകര്യമൊരുക്കിയത്.  തലസ്ഥാന എമറേറ്റിലെ പ്രഥമ    പരിസ്ഥിതി പ0ന മേഖല കൂടിയാണിത്. അൽ കുറം മരങ്ങളുടെ പ്രാധാന്യം സമൂഹത്തിനു ബോധ്യപ്പെടുത്തുക എന്നതും പുതുമയുള്ള ഈ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ലക്ഷ്യമാണ്. 

ഇന്നലെ (വ്യാഴം ) മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തതായി അധികൃതർ അറിയിച്ചു. രാവിലെ 8 മുതൽ വൈകിട്ട് ആറരവരെയാണ് സന്ദർശന സമയം . തീരസംരക്ഷണത്തിനു പ്രയോജനപ്പെടുത്തുന്ന യുഎഇ യുടെ പൈതൃക മരമാണ് അൽകുറം.  അബുദാബിയിലാണ് ഈ മരങ്ങളുടെ 85 ശതമാനവുമുള്ളത്.  പ്രകൃതിയുടെ നിധിയായാണ് ഈ മരങ്ങളെ കണക്കാക്കുന്നത്.  

ഈ മരങ്ങൾ കൊണ്ട് അബുദാബിയെ ഹരിതാഭമാക്കിയത്. രാഷ്ട്രശില്പി ഷെയ്ഖ് സായിദ് ബ്ൻ സുൽത്താൻ ആലു നഹ്യാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com