ADVERTISEMENT

റിയാദ്∙ ഫാർമസി മേഖലയിൽ വില്പന ഉൾപ്പെടെ മുഴുവൻ ജോലികളിലും  സ്വദേശി വത്കരിക്കണം പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ  ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രി  അഹ്മദ് അൽ റാജിഹി വ്യക്തമാക്കി.  

Ahmad-al-Rajihi

ജൂലൈ 22  ഓടെ മേഖലയിൽ  20% സ്വദേശി വത്കരണം ഉറപ്പുവരുത്തുമെന്ന് അധികൃതർ പറഞ്ഞു. രണ്ടാം ഘട്ടമെന്ന നിലയിൽ 2021 ജൂലൈ 11 ഓടെ അടുത്ത  30% നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഫാർമസി മേഖലയിൽ  വിദേശ തൊഴിലാളികളുടെ എണ്ണം അഞ്ചോ അതിലധികമോ കവിയുന്ന സ്ഥാപനങ്ങൾക്കാണ്  ഈ തീരുമാനം ബാധകമാകുക. “ഫാർമസ്യൂട്ടിക്കൽ പ്രൊഡക്റ്റ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റായി” പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകൾക്കും മരുന്ന് ഏജന്റുമാർ, വിതരണക്കാർ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്കും ഇളവ് ഉണ്ടായിരിക്കും, 

ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി വികസന ഫണ്ട് (ഹദഫ്), സ്വകാര്യ മേഖലയെ പ്രതിനിധീകരിക്കുന്ന കൗൺസിൽ ഓഫ് സൗദി ചേമ്പേഴ്‌സ് എന്നിവയുമായി സഹകരിച്ച് സ്വകാര്യമേഖലയിൽ ഒപ്പുവച്ച ആരോഗ്യ കരാറിന്റെ ഭാഗമായാണ് മന്ത്രാലയം ഈ  തീരുമാനങ്ങൾ നടപ്പാക്കുന്നത്. സ്വകാര്യ ആരോഗ്യ മേഖലയിലെ 40,000 ജോലികൾ സൗദിവൽക്കരിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്, നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com