ADVERTISEMENT

കുവൈത്ത് സിറ്റി ∙ ലുലു എക്സ്ചേഞ്ചിന്റെ ഫർവാനിയയിലെ നാലാമത്തെയും കുവൈത്തിലെ 24‌‌ാമത്തെയും ശാഖ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്‌തു. റമിറ്റൻസ്, ഫോറിൻ എക്സ്ചേഞ്ച് സേവനം ലഭിക്കുന്ന ശാഖയിൽ പ്രീമിയം അംഗത്വമെടുക്കുന്ന ഉപഭോക്താവിന് ലുലു എക്സ്ചേഞ്ചിലെ ആനുകൂല്യങ്ങൾക്ക് പുറമേ ലുലു വ്യാപാര പങ്കാളിത്ത സ്ഥാപനങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. 

മണി എക്സ്ചേഞ്ച് സേവനം ഉപഭോക്താക്കൾക്ക് അവരുമായി അടുത്ത കേന്ദ്രങ്ങളിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ച് തുറക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം‌ഡി അദീബ് അഹമ്മദ് പറഞ്ഞു. ആഗോളതലത്തിലുള്ള ശൃംഖലയും നൂതന സാങ്കേതിക വൈദഗ്ധ്യവും കുവൈത്തിലുള്ള പ്രവാസികളുടെ പണമിടപാടിന് വേഗത കൈവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.  ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിങ്ങിലാണ് പുതിയ ബ്രാഞ്ച്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com