ADVERTISEMENT

ദോഹ ∙ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിന് സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച കമ്പനിക്കുള്ള കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പുരസ്‌കാരം. 

എസ്ദാൻ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ മുഹമ്മദ് അൽതാഫ് പുരസ്‌കാരം സ്വീകരിച്ചു. 'ധാർമിക ഉത്തരവാദിത്തത്തിനും ലാഭസാധ്യതയ്ക്കും ഇടയിലെ സാമൂഹിക പ്രതിബദ്ധത എന്ന പ്രമേയത്തിൽ' പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ ഓത്മാൻ ഫക്രു, സിഎസ്ആർ പുരസ്‌കാര കമ്മിറ്റി ചെയർമാൻ ഷെയ്ഖ് താനി ബിൻ അലി അൽതാനി, വിശിഷ്ടാതിഥി അറബ് അക്കൗണ്ടന്റ്‌സ് ഡീൻ ഡോ. തലാൽ അബു ഘസാലേഹ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 

ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ഡവലപ്‌മെന്റിന്റെ കഴിഞ്ഞ വർഷത്തെ സുസ്ഥിരതാ പുരസ്‌കാരവും ലുലുവിനായിരുന്നു. 

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി  പ്രൈസ് ഫ്രീസ് പോളിസി, പുനരുപയോഗ ഷോപ്പിങ് ബാഗുകൾ, കടലാസ് ബാഗുകൾ, ഷോപ്പിങ് ബാഗുകളുടെ വായ്പാ സംവിധാനം തുടങ്ങി ഒട്ടേറെ സംരംഭങ്ങളാണ് ലുലു നടപ്പാക്കി വരുന്നത്. സ്തനാർബുദ ബോധവൽക്കരണ പരിപാടി, വീ ലൗവ് ഖത്തർ പ്രമോഷൻ ക്യാംപെയ്ൻ തുടങ്ങിയ വിവിധ  പരിപാടികളിലും പങ്കാളിയായി.

 ആഗോള തലത്തിൽ നിർധന വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുള്ള ഖത്തർ ഫൗണ്ടേഷന്റെ എജ്യൂക്കേഷൻ എബൗവ് ഓളിന്റെ പ്രവർത്തനങ്ങളിലും നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാർഷിക പ്രദർശനമായ അഗ്രിടെക്കിലുമെല്ലാം സജീവ പങ്കാളിയാണ് ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com