ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ ഒാടിക്കൊണ്ടിരുന്ന മിനിബസിന് മുകളിലേയ്ക്ക്  കണ്ടെയ്‌നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ഉമ്മുൽഖുവൈൻ അൽ അഖ്റാൻ സ്ട്രീറ്റിലായിരുന്നു അപകടം.

mini-bus-accident-2

ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ അടുത്ത വരിയിൽ സഞ്ചരിച്ചിരുന്ന മിനിബസിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. ട്രക്കിൽ സുരക്ഷിതമായി കണ്ടെയ്നർ വയ്ക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ ശ്രീലങ്കൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com