ADVERTISEMENT

ദുബായ് ∙ ഫീസ് അടയ്ക്കാത്തതിനാൽ വിദ്യാർഥികളെ സ്കൂളിൽ പൂട്ടിയിട്ടതായി പരാതി. ഖിസൈസിലെ ഒരു സ്കൂളിലാണ് സംഭവം. ഫീസ് അടയ്ക്കാത്ത വിദ്യാർഥികളെ അധികൃതർ ക്ലാസിൽ നിന്ന് വിളിച്ചുവരുത്തി ജിംനേഷ്യത്തിനകത്ത് പൂട്ടിയിട്ടു എന്നാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ഡിഎ)ക്ക് ലഭിച്ച പരാതി.

കഴിഞ്ഞ സ്കൂൾ പ്രവൃത്തി ദിവസമായിരുന്നു സംഭവം. ഇതു കണ്ട് മറ്റു ചില വിദ്യാർഥികൾ തങ്ങളുടെ സഹപാഠികളെ സ്കൂളിൽ പൂട്ടിയിട്ടതായി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഖിസൈസ് പൊലീസും വിദ്യാർഥികളുടെ രക്ഷിതാക്കളും സ്കൂളിലേയ്ക്ക് പാഞ്ഞെത്തി. ഇവർ സ്കൂളിൽ ബഹളം വച്ചതായും റിപ്പോർട്ടുണ്ട്. രാജ്യാന്തര കരിക്കുലം പിന്തുടരുന്ന സ്കൂളാണിത്. കെഎച്ഡിഎയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com