ADVERTISEMENT

ദോഹ ∙ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് 3 പബ്ലിക് പാർക്കുകൾ തുറന്നു. അൽഖോറിലെ അൽ ബയാത് സ്‌റ്റേഡിയം പാർക്ക്, അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയം പാർക്ക്, വെസ്റ്റ്‌ബേയിലെ ഒനൈസയിലെ അൽ എർസാൽ സ്റ്റേഷൻ പരിശീലന സൈറ്റിലെ പാർക്ക് എന്നിവ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് പൊതുജനങ്ങൾക്കായി തുറന്നത്.

ടെന്നിസ്, ബാസ്‌ക്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ജോഗിങ്, സൈക്കിൾ പാതകൾ, ഫിറ്റ്‌നസ് പരിശീലന ഉപകരണങ്ങൾ എന്നിവയെല്ലാം ഓരോ പാർക്കുകളിലുമുണ്ട്. 2022 ഫിഫ ലോകകപ്പ് കാണികൾക്ക് വിനോദത്തിനും വിശ്രമത്തിനുമായാണ് പാർക്കുകൾ നിർമിച്ചത്. അൽ ബയാത് പാർക്കിൽ ദേശീയ കായിക ദിന പരിപാടികളോടെയാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. അൽ ജനൗബ്, അൽ എർസാൽ പാർക്കുകളിലെ സൗകര്യങ്ങൾ പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താം.

അൽ ജനൗബ് സ്റ്റേഡിയം കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം ചെയ്തത്. അൽ ബയാത്ത് വർഷാദ്യ പകുതിയോടെ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷത്തെ ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിനിടെ സൗദി അറേബ്യൻ, അൽ ഹിലാൽ എഫ്‌സി ടീമുകളുടെ പരിശീലന സൈറ്റായിരുന്നു അൽ എർസാൽ. ഈ വർഷം വർക്കേഴ്‌സ് കപ്പ് മത്സരത്തിന് അൽ എർസാൽ വേദിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com