ADVERTISEMENT

മനാമ∙ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്കും കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് 2 മണിക്കൂർ ഇളവ് അനുവദിക്കണമെന്ന് എം‌പിമാർ. 

സർക്കാർ മേഖലയിലുള്ള ഈ ആനുകൂല്യം സ്വകാര്യമേഖലയിലും ലഭ്യമാക്കാൻ നിയമ വ്യവസ്ഥ വേണമെന്ന് ഫാതിമ അൽ ഖത്തരി, കൽത്താൻ അൽ ഹൈകി, ബദർ അൽ ദൂസരി, ഗാസി അൽ റഹ്‌മ, അമ്മാർ അൽ ബന്നായി എന്നിവർ സമർപ്പിച്ച കരടുബില്ലിൽ പറയുന്നു. 

സമാനമായ നിർദേശം നേരത്തെയും ചില അംഗങ്ങൾ ഉന്നയിച്ചിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യ സം‌രക്ഷണം ഉറപ്പാക്കുന്നതിനാണ്  നിർദേശമെന്ന് എം‌പിമാർ പറഞ്ഞു. മാതൃ–ശിശു സംരക്ഷണം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. 

അത് പൂർണ അർഥത്തിൽ യാഥാർഥ്യമാകണമെങ്കിൽ എല്ലാ മേഖലയിലും ജോലി ചെയ്യുന്ന അമ്മമാർക്ക് ശിശുപരിചരണത്തിന് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവ് അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങൾക്ക്   2 വയസ്സ് തികയുന്നത് വരെ ഈ ആനുകൂല്യം തുടരണമെന്നും അവർ വ്യക്തമാക്കി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com