ADVERTISEMENT

കുവൈത്ത് സിറ്റി● മുത്‌ല റസിഡൻഷ്യൽ സിറ്റി നിർമാണ സൈറ്റിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 6 ആയി. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 4 മരണം സ്ഥിരീകരിച്ചിരുന്നു.

രാത്രി വൈകിയും തുടർന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ഇന്നലെയാണ് മരണ സംഖ്യ 6 ആയതായി അഗ്നിശമന വിഭാ‍ഗം അറിയിച്ചത്. 

അപകടം നടന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭവനക്ഷേമ അതോറിറ്റി നിർദേശം നൽകി. അപകടകാരണം സംബന്ധിച്ച അന്വേഷണം പൂർത്തിയാകും വരെ നിർമാണം പാടില്ലെന്നാണ് നിർദേശം. അതേസമയം ഈ പദ്ധതിയുടെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് നിരോധനം ബാധകമാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com