ADVERTISEMENT

രാജ്യം തണുപ്പിലേക്ക് ; രാത്രികാലങ്ങളിൽ കലാപരിപാടികളും 

ദോഹ ∙ തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റം ആസ്വദിച്ച് രാജ്യത്തെ ജനങ്ങൾ. എന്നാൽ, വാരാന്ത്യത്തിൽ കാറ്റ് കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വാരാന്ത്യത്തിലും വടക്ക് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 25 നോട്ടിക് മൈൽ വരെ ശക്തിപ്രാപിക്കും.

 അടുത്ത 2 ദിവസങ്ങളിലെ താപനില 13–24 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പകലിനെ അപേക്ഷിച്ച രാത്രിയിൽ തണുപ്പ് ശക്തിപ്രാപിക്കും. തിരമാല 5 മുതൽ 7 അടി വരെ ഉയർന്നേക്കും. ചിലസമയങ്ങളിൽ ദൂരക്കാഴ്ച 4 മുതൽ 8 വരെ കിലോമീറ്ററിന് ഇടയിലാകും. 

പൊടിക്കാറ്റുള്ളതിനാൽ തുറസ്സായ പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയും. കടൽ യാത്രകൾ ഒഴിവാക്കണം. ബുധനാഴ്ച രാവിലെ ദോഹ നഗരത്തിൽ 11 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ജനുവരിയിലുടനീളം തണുപ്പും കനത്ത കാറ്റുമൊക്കെയായി ശൈത്യത്തിന്റെ ദിവസങ്ങളായിരുന്നു.

ഫെബ്രുവരിയുടെ ആദ്യ ആഴ്ചയിൽ താരതമ്യേന കാറ്റിന്റെ ശക്തി കുറയുകയും താപനില ഉയർന്ന് 30 ഡിഗ്രി സെൽഷ്യസ് വരെ എത്തുകയും ചെയ്തിരുന്നു.

സമ്മിശ്ര കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. അതേസമയം കനത്ത തണുപ്പ് ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ വൈകിട്ടത്തെ പതിവ് നടത്തം ഒഴിവാക്കിയവരും കുറവല്ല. 

വാരാന്ത്യമായതോടെ വൈകുന്നേരങ്ങളിൽ ബീച്ചുകളിലും പാർക്കുകളിലുമെല്ലാം കുട്ടികളും കുടുംബങ്ങളും സജീവമാകുന്നുണ്ട്. രാത്രിയോടെ തണുപ്പ് കനക്കുന്നതിനാൽ വില്ലകളുടെയും ഫ്ലാറ്റുകളുടെയും ബാൽക്കണികളിൽ ഭക്ഷണവിഭവങ്ങൾ തയാറാക്കി കുടുംബ, സുഹൃത്ത് സംഗമങ്ങൾ നടത്തുന്നവരും ധാരാളം. നാട്ടിൽ നിന്നെത്തുന്ന കലാകാരന്മാർ നയിക്കുന്ന സംഗീത, കലാപരിപാടികളുമൊക്കെയായി വാരാന്ത്യങ്ങളും സജീവമായി കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com