ADVERTISEMENT

മനാമ∙ ഒരബദ്ധം ഏത് അക്രമിക്കും പറ്റിയെന്നിരിക്കും. അതാകട്ടെ പൊലീസ് കെണിയിലാകാനും ഇടയായി. ഹമദ് ടൗണിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ  കാവൽക്കാരനെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി ഫോണും വോലറ്റും തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിലായത് അങ്ങനെ. ഐഡി കാർഡും 280 ദിനാറുമടങ്ങിയതായിരുന്നു വോലറ്റ്.

പണവും ഫോണും തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ അക്രമികളിൽ ഒരാളുടെ ഫോൺ താഴെ വീണു. അവർ അതറിഞ്ഞതുമില്ല. അക്രമികളെ കണ്ടെത്താൻ അത് സഹായകമായി. ഫോണിന്റെ കവറിനകത്ത് ആളെ തിരിച്ചറിയാനുള്ള കാർഡുമുണ്ടായിരുന്നു.  ഏഷ്യൻ വംശജനാണു തട്ടിപ്പിന് ഇരയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com