ADVERTISEMENT

അബുദാബി ∙ അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ് സി) സംഘടിപ്പിച്ച ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്റർനാഷനൽ വിഭാഗത്തിൽ മലേഷ്യൻ സ്വദേശി സുൽക്കർനൈൻ ഇസ്‌കന്ദർ എവർ റോളിങ് ട്രോഫി സ്വന്തമാക്കി. സ്വന്തം നാട്ടുകാരനായ ഗോഹ്‌ ചിൻ ജിയ്പിനെയാണ് ഒന്നിനെതിരെ 2 സെറ്റുകൾക്കു പരാജയപ്പെടുത്തിയത്. ഇന്റർനാഷനൽ ഡബിൾ‍സിൽ ഇന്തൊനീഷ്യൻ ജോടികളായ പ്രസെയ്ത്യാ അൽഫിയാൻ, പുതേര അഗ്രിപ്പിന സഖ്യം വിജയിച്ചു. ഇന്ത്യൻ താരങ്ങളായ ഇഷാൻ ഭട്ട്നാഗർ, വിഷ്ണുവർധൻ ഗൗഡ് എന്നിവരെ നേരിട്ടുള്ള 2 സെറ്റുകൾക്കാണു പരാജയപ്പെടുത്തിയത്. യുഎഇ തല മത്സരങ്ങളിൽ വിജയിച്ചവർ. മെൻസ് സിംഗിൾസ്: സോമി റോംധാനി.

മെൻസ് ഡബിൾ‍സ്‌: മാർസെലിനിസ് നന്ദ ദേവഗ്രഹ, സോമി റോംധാനി. വിമൻസ് ഡബിൾ‍സ്‌: നയോനിക രാജേഷ്, മരിയ ഏഞ്ചല. നാൽപതു വയസ്സിനു മുകളിലുള്ളവരുടെ വിഭാഗം സിംഗിൾസ്: രാകേഷ് രാമകൃഷ്ണൻ. മെൻസ് ഡബിൾ‍സ്‌: ആബിദ് അലി, അബ്ദുൽ ഹമീദ്. 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മെൻസ് സിംഗിൾസ്: ജെയിംസ് വർഗീസ്. മെൻസ് ഡബിൾ‍സ്‌: യൂഡി ഹര്യാദി, ജെയിംസ് വർഗീസ്. മിക്സഡ് ഡബിൾ‍സ്‌: മാർസെലിനിസ് നന്ദ ദേവഗ്രഹ, സാറ സിറാജ്. മിക്സഡ് ഡബിൾ‍സ്‌ (40): മനോജ് കാർത്തികേയൻ, സാറ സിറാജ്. മെൻസ് ഡബിൾ‍സ്‌ (50): സജി മേനോൻ, സന്തോഷ്.

വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ഡി നടരാജൻ, ജനറൽ സെക്രട്ടറി സത്യ ബാബു, ട്രഷറർ ലിംസൺ ജേക്കബ്, ജനറൽ ഗവർണർമാരായ അമീൻ അബ്ദുൽ ഖാദർ, പി ഹിഷാം, എന്നിവർ ചേർന്ന് സമ്മാനിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എഎം നിസാർ, സ്പോർട്സ് സെക്രട്ടറി പ്രകാശ് തമ്പി, സെക്രട്ടറി നൗഷാദ്, രാജൻ പാലക്കൽ, ദിലീപ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്തൊനീഷ്യ, മലേഷ്യ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള 16 രാജ്യാന്തര താരങ്ങളുടെ സാന്നിധ്യം മത്സരത്തിന് വീറും വാശിയും കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com