ADVERTISEMENT

കുവൈത്ത് സിറ്റി ∙ പുരാതന വിപണിയായ മുബാറകിയയിലെ കടകളുടെ ചുമരുകളും സമീപത്തെ ഒറ്റയടിപ്പാതയോരങ്ങളും ചുമർ ചിത്രങ്ങളാൽ അലങ്കരിച്ചു. പോയകാല ശൈലിയുടെ വിളംബരമാണ് ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. പഴയ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സം‌രംഭം. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 സുപ്രധാന റോഡ് പദ്ധതികൾ പൂർത്തിയാക്കിയതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (പാർട്ട്) അറിയിച്ചു.

വഫ്ര റോഡ്, ഏഴാം റിങ് റോഡ്, ആറാം റിങ് റോഡ്, സബാഹ് അൽ അഹമ്മദ് സിറ്റി റോഡ്, സാൽമി റോഡ് എന്നിവയാണ് അവയിൽ പ്രമുഖം. 2.4 ബില്യൺ ദിനാർ ആണ് പദ്ധതി ചെലവ്. മെട്രോ, റയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനും `പാർട്ട്` ശ്രദ്ധ ചെലുത്തുന്നുണ്ട്. എണ്ണ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കൃഷി-മത്സ്യ അതോറിറ്റി തുടങ്ങിയവയുമായി അക്കാര്യത്തിൽ `പാർട്ട്` നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com