ADVERTISEMENT

ദുബായ്∙ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ യുഎഇ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം ബിന്ത് മുഹമ്മദ് സയീദ് ഹരേബ് അൽ മഹരിയുമായി കൂടിക്കാഴ്ച നടത്തി. ഭക്ഷ്യ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ ഇരുവരും തൃപ്തി രേഖപ്പെടുത്തി. ഇന്ത്യൻ ഭക്ഷ്യമേഖലയിൽ  സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

യുഎഇക്ക് നിക്ഷേപം നടത്താവുന്ന ധാരാളം മേഖലകൾ ഇന്ത്യൻ ഭക്ഷ്യ രംഗത്തുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തേ 50 പ്രമുഖ വ്യവസായ ഗ്രൂപ്പ് പ്രതിനിധികളുമായും കേന്ദ്രമന്ത്രി ചർച്ച നടത്തിയിരുന്നു. കോൺസുലേറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെ ഭക്ഷ്യ പാർക്കുകളിൽ നിക്ഷേപം നടത്താൻ മന്ത്രി അവരെ ക്ഷണിച്ചു.നിക്ഷേപകർക്ക് 50കോടിയുടെ സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ജൈവ പച്ചക്കറികളുടെയും മറ്റും ഉൽപ്പാദനത്തിൽ ഇന്ത്യ വൻശക്തിയായി മാറുമെന്ന് അവകാശപ്പെട്ട മന്ത്രി യുഎഇ കമ്പനികളെ ഡൽഹിയിൽ 21 മുതൽ 23 വരെ നടക്കുന്ന ജൈവ ഭക്ഷ്യപ്രദർശനത്തിൽ പങ്കെടുക്കാനും ക്ഷണിച്ചു. പ്രമുഖ ഗ്രൂപ്പുകളുമായി ഒറ്റയ്ക്കും മന്ത്രി കൂടിക്കാഴ്ച നടത്തി. ഫിനിക്സ്, ഹകൻ അഗ്രോ, ഇന്തോ-അറബ് സ്പൈസസ്, ലുലു , ഇഫ്കോ, അൽ മയ, ഇമാർ, ഷറഫ്, അൽ ഗുറൈർ തുടങ്ങിയ പ്രമുഖ ഗ്രൂപ്പുകൾ ചർച്ചകളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com