ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ദുബായ് പൊലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്സ് ഇന്ത്യക്കാർക്ക് സുരക്ഷാ ബോധവത്കരണം നൽകി. സാമ്പത്തികം, സൈബർ, ലഹരിമരുന്ന് സംബന്ധമായ കുറ്റൃത്യങ്ങൾ, ഫെഡറൽ ട്രാഫിക് നിയമം എന്നീ വിഷയങ്ങളിലായിരുന്നു പ്രത്യേകിച്ച് യുവാക്കൾക്ക് നടത്തിയ ബോധവത്കരണ ക്ലാസുകൾ. കൂടാതെ, ലോകത്തെ ആദ്യത്തെ പൂർണ സ്മാർട് പൊലീസ് സ്റ്റേഷൻ നൽകിവരുന്ന സേവനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിനിടയിൽ സുരക്ഷയുടെ സംസ്കാരം ഉണ്ടാക്കിയെടുക്കുകയും ബോധവത്കരണ ക്ലാസുകളുടെ ലക്ഷ്യമാണെന്ന് അധികൃതർ പറഞ്ഞു.

ദുബായ് പൊലീസ് ഒാഫീസേഴ്സ് ക്ലബിൽ നടന്ന പരിപാടിയിൽ ദുബായിൽ താമസിക്കുന്ന 275 ഇന്ത്യൻ യുവാക്കൾ പങ്കെടുത്തു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥർ, കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. വിവിധ നയതന്ത്ര പ്രതിനിധികളടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് ഇത്തരത്തിൽ സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയാണ് ദുബായ് പൊലീസിന്റെ ലക്ഷ്യമെന്ന് വാണ്ടഡ് പേഴ്സൻസ് ഡെപ്യുട്ടി ഡയറക്ടർ കേണ‍ൽ താരിഖ് സുൽത്താൻ ഹിലാൽ അൽ സുവൈദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com