ADVERTISEMENT

അബുദാബി∙ ഇഷ്ടതാരങ്ങളോട് സംവദിക്കാൻ അവസരമൊരുക്കി ലുലു വേൾഡ് ഫുഡ് ഫെസ്റ്റ്. സെലിബ്രിറ്റി മീറ്റ് ആൻഡ് ഗ്രീറ്റിൽ നടിമാരായ ആൻ അഗസ്റ്റിനും മീര നന്ദനുമാണ് സംവദിച്ചത്. 

മദീനത് സായിദ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ബാച്ചിലർ പാചക മത്സരത്തിലെ വിജയികൾക്ക് ഇവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തവും രുചികരവുമായ ഭക്ഷണവിഭവങ്ങളുടെ വലിയ ശേഖരമാണ് ഫെസ്റ്റിന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയിരിക്കുന്നതെന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു. യുഎഇയുടെ ഭക്ഷണമാണ് ഏറെ നാളായി കഴിച്ചുകൊണ്ടിരിക്കുന്നതെന്നും ഫെസ്റ്റിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മീര നന്ദൻ പറഞ്ഞു. 

സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി പ്രത്യേക പാചക മത്സരങ്ങൾ നടക്കുന്നത്. താൽപര്യമുള്ളവർ അടുത്തുള്ള ലുലുവിൽ രജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com