ADVERTISEMENT

മനാമ ∙ ഇന്ത്യയിൽ വേണ്ടത് കൂടുതൽ ആരാധനാലയങ്ങൾ അല്ലെന്നും സ്കൂളുകളും ആശുപത്രികളുമാണെന്നും മാധ്യമ പ്രവർത്തകർ രാജ്ദീപ് സർദേശായി. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ രാജ്യാന്തര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടം ദേശീയ തലത്തിൽ ഇന്ത്യ മാതൃയാക്കേണ്ടതാണ്. പല തലങ്ങളിലും ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനും ശ്രമം വേണം. നോട്ടുനിരോധനം പരാജയമാണെന്ന് ഇനിയെങ്കിലും പ്രധാനമന്ത്രി സമ്മതിക്കണം. ഇവി‌എം തട്ടിപ്പ് എന്നത് ഇഷ്ടാനുസരണം ഉന്നയിക്കുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി.രാധാകൃഷ്ണ പിള്ള, വർഗീസ് കാരക്കൽ, ഹരികൃഷ്ണൻ, ഫിറോസ് തിരുവത്ര, ഷിബിൻ വാസുദേവ് എന്നിവർ പ്രസംഗിച്ചു.  മേള 19ന് സമാപിക്കും. രാവിലെ 10മുതൽ രാത്രി 11വരെയാണ് സമയം.

ഇന്ന് അതിഥി : സി.കെ പത്മനാഭൻ

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം രാജ്യാന്തര പുസ്തകോത്സവത്തിൽ ഇന്ന് ബിജെപി നേതാവ് സി.കെ പത്മനാഭൻ അതിഥിയായി എത്തും. അദ്ദേഹത്തിന്റെ പ്രഭാഷണവും സംവാദവും ഉണ്ടായിരിക്കും.  രാത്രി എട്ടിന് ഐഐപിഎ കലാ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന കഥക്‌ നൃത്തം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com