ADVERTISEMENT

ദോഹ ∙ കോൺകോർ ഹിപ്പിഖ് രാജ്യാന്തര (സിഎച്ച്‌ഐ) കുതിരസവാരി മത്സരത്തിന് അൽ ഷഖാബ് ഇക്വസ്ട്രിയൻ ക്ലബ്ബിൽ ഇന്ന് തുടക്കമാകും.  23 രാജ്യങ്ങളിൽ നിന്നായി 88 കുതിര സവാരിക്കാർ  മത്സരത്തിൽ പങ്കെടുക്കും. അൽ ഷഖാബിലെ ലോൻജീൻസ് അരീനയിലാണ് മത്സരങ്ങൾ. ലോൻജീൻസ് ഇവന്റ്‌സാണ് സംഘാടകർ.

രാജ്യാന്തര കുതിര സവാരി മത്സരത്തിന് ഇത് 7-ാം തവണയാണ് അൽ ഷഖാബ് ആതിഥേയത്വം വഹിക്കുന്നത്. കുതിരകളുടെ അഭ്യാസ പ്രകടനങ്ങളുമുണ്ടാകും. 

മത്സരത്തിന് പ്രമുഖ താരങ്ങളും

പ്രമുഖ കുതിര സവാരിക്കാരും മത്സരത്തിനെത്തും. ലോൻജീൻസ് ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനായ ജർമൻ താരം ഡാനിയേൽ ഡിയൂസർ, 5–ാം നമ്പർ താരം സ്വീഡന്റെ പെഡർ ഫ്രെഡ്രിക്കോൺ, 6-ാം നമ്പർ താരം ബെൽജിയത്തിന്റെ പീറ്റർ ദേവൂസ്, ഓസ്‌ട്രേലിയയുടെ ഒളിംപ്യൻ  എഡ്വിന ടോപ്‌സ്-അലക്‌സാണ്ടർ, ബ്രിട്ടന്റെ സ്‌കോട്ട് ബ്രാഷ് എന്നിവരെല്ലാം മത്സര രംഗത്തുണ്ട്.  2016ൽ റിയോ ഒളിംപിക്‌സിൽ മത്സരിച്ച ബാസിം മുഹമ്മദ്, ഫലേഹ് സുവീദ് അൽ അജ്മി, റാഷിദ് തൊവെയിം അലി അൽമാരി എന്നിവരാണ് ഖത്തർ സംഘത്തിലുള്ളത്. ശനിയാഴ്ച വരെയാണ് മത്സരം.

മെട്രോയിൽ എത്താം 

   മത്സരങ്ങൾ കാണാൻ ദോഹ മെട്രോ ഗ്രീൻ ലൈനിൽ സഞ്ചരിച്ചാൽ നേരിട്ട് അൽ ഷഖാബ് സ്‌റ്റേഷനിലിറങ്ങാം. അവിടെ നിന്ന് മത്സര ദിനങ്ങളിൽ ഓരോ 10 മിനിറ്റ് ഇടവിട്ട് അൽ ഷഖബ് ഇക്വസ്ട്രിയൻ ക്ലബ്ബിലേക്ക് സൗജന്യ ഷട്ടിൽ സർവീസുമുണ്ട്.

ടിക്കറ്റുകൾ ഓൺലൈനിൽ

കുതിരസവാരി മത്സരങ്ങൾ കാണാനുള്ള വിഐപി പാക്കേജ് ഉൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കും. http://www.q-tickets.com, www.alshaqab.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com