ADVERTISEMENT

അബുദാബി∙ ഒരാഴ്ചത്തെ സന്ദർശനത്തിനു ശേഷം സ്നേഹസ്പർശം സംഘം നാളെ നാട്ടിലേക്കു മടങ്ങും.  

അബുദാബി മലയാളി സമാജമാണു വിവിധ ജില്ലകളിൽനിന്നു 11 മാതാപിതാക്കളെ മക്കൾ ജോലി ചെയ്യുന്ന നാടു കാണിക്കാൻ എത്തിച്ചത്.  അബുദാബി, ദുബായ്, ഷാർജ, അൽഐൻ എന്നിവിടങ്ങളിൽ സഞ്ചരിച്ച് മനം നിറയെ കാഴ്ചകൾ ആസ്വദിച്ച സംഘത്തിന് കൈനിറയെ സമ്മാനങ്ങൾ നൽകി നാളെ വൈകിട്ട് 4ന് യാത്രയയ്ക്കും.  

ജീവിതത്തിൽ അപ്രാപ്യമായ കാര്യം സമാജം നിറവേറ്റിയതിലുള്ള സന്തോഷമാണു സംഘത്തിലെ കാരണവരായ പട്ടാമ്പി വിളത്തൂർ സ്വദേശി അബ്ദുല്ലക്കുട്ടി  (81) പങ്കുവച്ചത്. സ്വന്തം മാതാപിതാക്കളോടെന്ന പോലെ കരുതലേകിയ സമാജാംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇന്നലെ അബുദാബിയിലെ  എമിറേറ്റ്സ് പാലസ് ഹോട്ടൽ, കോർണിഷ്, ഹെറിറ്റേജ് വില്ലേജ്, മാംഗ്രൂവ് പാർക്ക്, ജുബൈൽ ഐലൻഡ്, മിന മാർക്കറ്റ്, ബ്രേക്ക് വാട്ടർ എന്നീ സ്ഥലങ്ങളാണു പരിചയപ്പെടുത്തിയത്. ഇന്ന് ഉച്ചവരെ മക്കളോടും ബന്ധുക്കളോടും നാട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കാൻ അവസരം നൽകിയിരിക്കുകയാണ്. 

വൈകിട്ട് 7.30ന് കാപിറ്റൽ മാളിൽ നടക്കുന്ന ലുലു സ്നേഹസ്പർശം പരിപാടിയിൽ  ലുലു ഗ്രൂപ്പും മാതാപിതാക്കളെ ആദരിക്കും. നവംബറിൽ നടക്കേണ്ട സ്നേഹസ്പർശം പദ്ധതി പല കാരണങ്ങളാൽ നീണ്ടു പോയപ്പോൾ മനോരമയുടെ ഇടപെടലാണ് പദ്ധതി യാഥാർഥ്യമാക്കാൻ പ്രചോദനമായതെന്നു സമാജം പ്രസിഡന്റ് ഷിബു വർഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com