ADVERTISEMENT

ദുബായ് ∙ എക്സ്പോയിൽ പങ്കെടുക്കാൻ ചെറുകിട, ഇടത്തരം കമ്പനികളുടെ തിരക്ക്. എക്സ്പോ അധികൃതരുമായി ഇതിനകം 400 കോടി ദിർഹത്തിന്റെ കരാർ ഒപ്പുവച്ചു.

കഴിഞ്ഞ ഒക്ടോബർ വരെ അപേക്ഷ നൽകിയ കമ്പനികളുടെ കണക്കാണിത്. അവസരം തേടി കൂടുതൽ കമ്പനികൾ എത്തുന്നുണ്ട്. 150 രാജ്യങ്ങളിൽ നിന്നുള്ള 39,000 കമ്പനികൾ സാന്നിധ്യം ഉറപ്പിച്ചു.

ചെറുകിട, ഇടത്തരം കമ്പനികൾ പുതിയ ഉൽപന്നങ്ങൾ ലോകത്തിനു പരിചയപ്പെടുത്തും. ഇതിൽ  5,000 ഉൽപന്നങ്ങൾക്ക് എക്സ്പോയുടെ അംഗീകാരം ലഭിക്കും. എക്സ്പോയിൽ പങ്കെടുക്കുന്നതിൽ പകുതിയോളം  ചെറുകിട-ഇടത്തരം കമ്പനികളാണ്.  

ഇടനിലക്കാരില്ലാതെ രാജ്യാന്തര വിപണി

ലോകത്തെ ഏതു കമ്പനിക്കും ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിപണന സാധ്യതകൾ ഉപയോഗപ്പെടുത്താനും എക്സ്പോ അവസരമൊരുക്കുന്നു.

ഇതിനായി  തുടങ്ങിയ ഓൺലൈൻ മാർക്കറ്റ് പ്ലേസ് (ഒഎംപി)  വഴി  രാജ്യാന്തര വിതരണ ശൃഖലയിലേക്കു കടന്നു ചെല്ലാം. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) വൻ നേട്ടമാകുന്ന  ലോകവിപണിയാണ് 'വിരൽത്തുമ്പിൽ' പ്രത്യക്ഷമാകുക. സൈറ്റ്: omp.expo2020dubai.com.

ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും പ്രത്യേകതകൾ വിവരിക്കാനും കരാർ നടപടിക്രമങ്ങളിലേക്കു കടക്കാനും അവസരം ലഭിക്കുന്നതിനൊപ്പം ഇതരകമ്പനികളെയും ഉൽപന്നങ്ങളെയും അടുത്തറിയാനും സഹായിക്കും. 

ഏതു ചെറിയ കമ്പനിക്കും എക്പോയിൽ പങ്കാളികളാകുന്ന ലോകരാജ്യങ്ങളുടെ ഉൽപന്നങ്ങൾ ഇടനിലക്കാരുടെ ആവശ്യമില്ലാതെ പരിചയപ്പെടുത്താം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com