ADVERTISEMENT

ദോഹ ∙ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ആരാധകർക്കായി വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്ന് ഒരുക്കി മെസി-10 സ്റ്റേജ് ഷോ. അലി ബിൻ ഹമദ് അൽ അത്തിയ്യ അരീനയിലാണ് ഏഷ്യയിലെ, മധ്യപൂർവദേശത്തെ പ്രഥമ മെസി-10 ഷോ അവതരിപ്പിച്ചത്. രാജ്യാന്തര തലത്തിൽ ദോഹ രണ്ടാമത്തെ വേദിയാണ്. മെസിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള 90 മിനിറ്റ് നീണ്ട ഷോ മികച്ച അനുഭവമായി.

സർക്യു ഡു സൊലയ്ൽ എന്ന സർക്കസ് രംഗത്തെ പ്രശസ്തരാണു മെസി-10 ഷോ അവതരിപ്പിക്കുന്നത്. ഖത്തർ നാഷനൽ ടൂറിസം കൗൺസിലാണ് ഷോയുടെ സംഘാടകർ.17 രാജ്യങ്ങളിൽ നിന്നായി ടൈട്രോപ്പ്, ട്രംപോളിൻ, ട്രെപ്പീസ് മേഖലകളിൽ നിന്നായി 47 കലാകാരന്മാർ ചേർന്നാണ് ഷോ അവതരിപ്പിച്ചത്.

ഓഡിയോ, വിഡിയോകളും ഉൾപ്പെടെ മെസിയുടെ അത്യുഗ്രൻ പ്രകടനങ്ങളുടെ അപൂർവ ചിത്രങ്ങളുമെല്ലാം പ്രത്യേക രീതിയിൽ വ്യത്യസ്ത അവതരണമാണ് കാഴ്ചവച്ചത്. ദോഹയിൽ 10 ദിവസത്തിനുള്ളിൽ 14 ഷോകളാണ് അവതരിപ്പിക്കുന്നത്. മാർച്ച് 7 വരെ ഷോ തുടരും. ടിക്കറ്റുകൾ ടിക്‌സ്‌ബോക്‌സ് വഴി ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com