ADVERTISEMENT

അബുദാബി∙  "ഓരോ വീട്ടിലും അഗ്നിശമനസേന" എന്ന പ്രമേയത്തിൽ അബുദാബി പൊലീസ് താമസക്കാർക്ക് അഗ്നിശമന പരിശീലനം നൽകുന്നു. ലോക സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി നൽകുന്ന സൗജന്യ പരിശീലനം ഈ മാസം 31 വരെ തുടരും. താൽപര്യമുള്ളവർ അഗ്നിശമനസേനയുടെ അബുദാബി, അൽഐൻ, അൽദഫ്റ യൂണിറ്റുകളിൽ പേരു റജിസ്റ്റർ ചെയ്യണം. രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 6 മുതൽ രാത്രി 8 വരെയുമാണ് പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്.

ഏതൊക്കെ തരത്തിലാണ് വീടുകളിൽ സാധാരണ അഗ്നിബാധ ഉണ്ടാകുന്നതെന്നും എങ്ങനെയാണ് അഗ്നിശമന ഉപകരണം ഉപയോഗിക്കേണ്ടതെന്നും കാണിച്ച് പരിശീലിപ്പിക്കും. കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും പരിശീലനത്തിൽ പങ്കെടുക്കാം. അറബിക്, ഇംഗ്ലിഷ്, ഉർദു ഭാഷകളിലായിരിക്കും ക്ലാസുകൾ. പരിശീലനത്തിന് ഒടുവിൽ സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റും നൽകും. വീടിനകത്തു പുക വലിക്കുന്നതും വിറകോ മറ്റോ കത്തിക്കുന്നതുമാണു 25 ശതമാനം അഗ്നിബാധയ്ക്കും കാരണമെന്ന് അഗ്നിശമനസേന ചൂണ്ടിക്കാട്ടി. അടച്ചിട്ട മുറികളിൽ ബാർബിക്യു പാചകം ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com