ADVERTISEMENT

റിയാദ്∙ ലുലു ശാഖകളിൽ നടക്കുന്ന ‘ലുലു വേൾഡ്’ ഭക്ഷ്യമേളയുടെ ഭാഗമായി സൗദിയിലെ മലയാളി കുടുംബിനികൾക്ക്  ‘ലുലു ഷെഫ്’ എന്ന പേരിൽ ഫാമിലി കുക്കറി മത്സരം സംഘടിപ്പിക്കുന്നു. പാചക കലയിലെ തങ്ങളുടെ വൈദഗ്ധ്യവും വൈഭവവും തെളിയിക്കാൻ ലുലു ഹൈപർമാർക്കറ്റ് ഒരുക്കുന്ന മൽസരത്തിൽ വിജയിയാകുന്ന പാചകറാണിയെ കാത്തിരിക്കുന്നത്‌ കാത്തിരിക്കുന്നത്‌ 20,000 റിയാലിന്റെ സമ്മാനത്തുകയാണെന്ന് മാനേജ്‌മെന്റ്‌ പറഞ്ഞു. ഇതു ലൈവ് കുക്കറി ഷോ ആയിരിക്കില്ല. 

പകരം അവരവരുടെ വീടുകളിൽ വിഭവം പാചകം ചെയ്ത് വിഭവം ചേരുവകളും ഉണ്ടാക്കുന്ന രീതിയും വീഡിയോയിൽ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമം വഴി അപ്‌ലോഡ്‌ ചെയ്യുന്ന രീതിയാണ്‌ ഈ മൽസരത്തിനുള്ളത്‌. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുടുംബിനികൾ ലുലു ഹൈപ്പർമാർക്കറ്റുകളിലെ കസ്റ്റമർ കെയർ കൗണ്ടറുകളെ സമീപിക്കണം.  താൽപര്യം 

അറിയിച്ചാൽ ലഭിക്കുന്ന തൊപ്പിയും ഏപ്രണും ധരിച്ചാണ്‌ സ്വന്തം അടുക്കളയിൽ ഇഷ്ടമുള്ള വിഭവം പാചകം ചെയ്യേണ്ടത്‌. രണ്ട്‌ മിനിറ്റിൽ ഒതുങ്ങുന്നതായിരിക്കണം വീഡിയോ. ശേഷം പ്രമുഖ പാചക വിദഗ്ധ ജുമാന കാദിരിയെ (Jumanah kadri)യെ ടാഗ് ചെയ്ത്‌ ‌ സ്വന്തം എഫ്‌ബി വാളിലോ ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ്‌ ചെയ്യണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ചു പേർക്കായി സൗദിയിലെ ഏതെങ്കിലും ഒരു ലുലു ശാഖയിൽ ലൈവ്‌ കുക്കറി മൽസരം സംഘടിപ്പിക്കും. ഇവരിൽ വിജയിയാകുന്നവർക്കാണ്‌ 20,000 റിയാൽ സമ്മസമ്മാനം. വീഡിയോ അപ്‌ലോഡ്‌ ചെയ്യേണ്ട 

അവസാന തീയതി മാർച്ച് 10 ആണ്. മാർച്ച് 13നാണ് ഫൈനൽ മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com