ADVERTISEMENT
ദോഹ∙ കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളില്‍ മാറ്റം. അത്യാവശ്യമെങ്കില്‍ മാത്രമേ എംബസി സന്ദര്‍ശിക്കാവൂ എന്നും നിര്‍ദേശം. ഏപ്രില്‍ 6 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പനി, ചുമ, ജലദോഷം  എന്നിവയുള്ളവര്‍ എംബസി സന്ദര്‍ശനം ഒഴിവാക്കണം. സന്ദര്‍ശകരെ ശരീര ഊഷ്മാവ് അളക്കുന്നതിനുള്ള തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കും. ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ എംബസിക്കുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. എംബസിയുടെ ഹെല്‍പ് ലൈനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്.

പാസ്‌പോര്‍ട് സേവനങ്ങള്‍

1. മുന്‍കൂട്ടി അനുമതി തേടുന്നവര്‍ക്ക് മാത്രമേ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുകയുള്ളു. അനുമതിക്കായി 44255747, 44255711 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

2. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ 2020 സെപ്റ്റംബര്‍ 30ന് മുമ്പായി കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ മാത്രമേ പുതുക്കി നല്‍കുകയുള്ളു. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ മാറ്റുന്നതിനും സെപ്റ്റംബര്‍ 30 എന്നത് ബാധകമാണ്.

3.അടിയന്തരമല്ലാത്ത പാസ്‌പോര്‍ട് സേവനങ്ങള്‍ ലഭിക്കുകയില്ല. പാസ്‌പോര്‍ട് സേവനങ്ങള്‍ക്കായി അപേക്ഷകന് മാത്രമേ എംബസിയില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. കുട്ടികളുമായി വരുന്നത് പരമാവധി ഒഴിവാക്കണം.


വീസ സേവനങ്ങള്‍
 
1. വീസ സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. എന്നാല്‍ അടിയന്തര കേസുകള്‍ മാത്രം വിശദമായ പരിശോധനക്ക് ശേഷം അനുവദിക്കും.

2.ഒഴിവാക്കാന്‍ ആകാത്ത അടിയന്തര സാഹചര്യങ്ങളില്‍ വീസക്ക് അപേക്ഷിക്കുന്നവര്‍ എംബസിയുടെ കോവിഡ്-19 ഹെല്‍പ് ലൈന്‍ നമ്പര്‍ ആയ 44255747 അല്ലെങ്കില്‍ cons.doha@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടണം.

3. ഒസിഐ റജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി.


അറ്റസ്റ്റേഷന്‍

1.അടിയന്തര പ്രാധാന്യമുള്ള കേസുകളില്‍ മാത്രമേ അറ്റസ്റ്റേഷനും മറ്റ് കോണ്‍സുലാര്‍ സേവനങ്ങളും അനുവദിക്കുകയുള്ളു. മുന്‍കൂട്ടി അനുമതി തേടിയ ശേഷം മാത്രമേ അപേക്ഷകന്‍ എംബസിയില്‍ എത്താവൂ. അനുമതിക്കായി 44255747, 44255711 എന്ന നമ്പറിലോ cons.doha@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

2.നവജാത ശിശുക്കളുടെ ജനന റജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട് എന്നിവക്കായി ആവശ്യമായ രേഖകളുമായി അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ വന്നാല്‍ മതിയാകും.


കമ്യൂണിറ്റി വെല്‍ഫെയര്‍

1. കമ്യൂണിറ്റി ക്ഷേമം സംബന്ധിച്ച അടിയന്തര സേവനങ്ങള്‍ക്കായി cons.doha@mea.gov.in, labour.doha@mea.gov.in എന്നീ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.

2. തൊഴില്‍ സംബന്ധമായ കേസുകള്‍ അല്ലെങ്കില്‍ കോണ്‍സുലാര്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനെത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ എംബസിയില്‍ പ്രവേശനമുള്ളു. സഹായത്തിനായി ലേബര്‍ അല്ലെങ്കില്‍ കോവിഡ്-19 ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിക്കാം.

3. മരണ റജിസ്‌ട്രേഷന് വേണ്ടി ഒരു കേസില്‍ രണ്ട് പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.


എംബസി ഹെല്‍പ് ലൈനുകള്‍

. കോവിഡ്-19 ഹെല്‍പ്‌ലൈന്‍ നമ്പര്‍-44255747 (24x7)

. മറ്റ് നമ്പറുകള്‍-55667569, 55647502 (വിളിക്കാനും വാട്‌സ്അപ്പ് സന്ദേശം അയയ്ക്കാനും-24x7 ), 33484669 (രാവിലെ 9 മുതല്‍ രാത്രി 8 വരെ മാത്രം).

.കോണ്‍സുലാര്‍ -44255711, ഇ-മെയില്‍-cons.doha@mea.gov.in

.കമ്യൂണിറ്റി വെല്‍ഫയര്‍-44255714,ഇ-മെയില്‍-labour.doha@mea.gov.in


ദോഹ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ (ഐസിസി) കോണ്‍സുലാര്‍ സേവനങ്ങളിലും മാറ്റം.അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ഐസിസി സന്ദര്‍ശിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശം. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 6 വരെയാണ് നിയന്ത്രണങ്ങള്‍.

നിര്‍ദേശങ്ങള്‍

1.മുന്‍കൂട്ടി അനുമതി തേടുന്നവര്‍ക്ക് മാത്രം പ്രവേശനം. അനുമതിക്കായി രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയും 44686607, 50883026 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

2. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ 2020 സെപ്റ്റംബര്‍ 30 ന് മുമ്പ് കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ മാത്രമേ പുതുക്കുകയുള്ളു. വിവരങ്ങള്‍ പുതുക്കുന്നതിലും ഇതേ തീയതി ബാധകം.

3. അടിയന്തരമല്ലാത്ത പാസ്‌പോര്‍ട് സേവനങ്ങള്‍ അനുവദിക്കില്ല.

4. പാസ്‌പോര്‍ട് സേവനത്തിനായി അപേക്ഷകന് മാത്രമേ ഐസിസിയില്‍ പ്രവേശനമുള്ളു. കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com