ADVERTISEMENT

റിയാദ് ∙ ഈ വർഷത്തെ ഹജ് നിർത്തിവക്കുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. സെനഗലിലെ സൗദി സ്ഥാനപതി ഫഹദ് ബിൻ അലി അൽ ദൂസരി ഡാക്കാറിൽ രണ്ടാഴ്ച മുൻപ് നടത്തിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഇതിനൊപ്പം പ്രചരിപ്പിക്കുന്നത്. 

‘കോവിഡിന്റെ ഗതി വ്യക്തമാകുന്നതുവരെ ഹജ് ഒരുക്കങ്ങൾ നടത്തിന്നതിനു എല്ലാ രാജ്യങ്ങളും ക്ഷമയോടെ കാത്തിരിക്കണ’മെന്നാണ് സ്ഥാനപതി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതാണ് ഹജ് നിർത്തിവച്ചുവെന്ന രീതിയിൽ പ്രചരിച്ചത്. 

സെനഗൽ വിദേശകാര്യമന്ത്രി അമാഡോബ, ആഭ്യന്തര മന്ത്രി അലി അൻഗോയ്, ആരോഗ്യമന്ത്രി അബ്ദുള്ള ജൗഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാർത്താസമ്മേളനം. എന്നാൽ, വ്യാജ പ്രചാരണത്തെക്കുറിച്ച് സൗദി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com