ADVERTISEMENT

അബുദാബി ∙ ഭക്ഷ്യവസ്തുക്കളുമായി ലുലു ചാർട്ടർ ചെയ്ത വിമാനങ്ങൾ യുഎഇയിലെത്തി തുടങ്ങി. എല്ലാ ലുലു സ്റ്റോറുകളിലും അവശ്യ സാധനങ്ങൾ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.  18 ടൺ പഴങ്ങളും പച്ചക്കറികളുമായാണ് ആദ്യത്തെ ചാർട്ടർ കാർഗോ വിമാനം  കൊച്ചിയിൽ നിന്ന് അബുദാബിയിൽ എത്തിയത്.

 

കോവിഡ്–19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാണിജ്യ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തത് . ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക്   ഉൽ‌പന്നങ്ങൾ എത്തിക്കുന്നതിനായി ലുലു കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഡൽഹിയിൽ നിന്നും കൊച്ചിയിൽ നിന്നും 35 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച ഭക്ഷണവുമുള്ള രണ്ട് പ്രത്യേക ചാർട്ടേഡ് കാർഗോ വിമാനങ്ങൾ ബുധനാഴ്ച  പുറപ്പെടും. ഇന്ത്യയിൽ നിന്ന് നേരിട്ട്  മറ്റു ജിസിസി രാജ്യങ്ങളിലേക്കും ചരക്കു വിമാനങ്ങൾ ഉണ്ടാകും. ഈ സമയബന്ധിതമായ നടപടികൾ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും അവശ്യവസ്തുക്കൾ  ഉറപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com