ADVERTISEMENT

ജിദ്ദ∙ ഉറക്കത്തിനിടെ മലയാളി ജിദ്ദയിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61)യാണ് ഹൃദയാഘാതംമൂലം താമസ സ്ഥലത്ത്  മരിച്ചത്. 32  വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ താമസിക്കുന്ന ഇദ്ദേഹം നിസാൻ സ്പെയർ പാട്സ് മാനേജറായിയിരുന്നു. എംഇഎസ്, കൈരളി സംഘടനകളുടെ സജീവ പ്രവർത്തകനാണ്.

 

കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. പിതാവ്: മുഹമ്മദ് മാട്ടറ. മാതാവ്: ബീബിമാൾ. ഭാര്യ: ആയിഷാബി. മക്കൾ: ജിസ്മ,നൂറ, ലൈല, ആമിർ.

 

നഹാസ് (ദുബായ്) ഇജാസ് (ബഹ്റൈൻ) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ സൈഫു, സുഹൈൽ, റുബീന, ആസ്യ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com