ADVERTISEMENT

തിരുവനന്തപുരം ∙ യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. വയോധിക ദമ്പതികൾ ( 75 ഉം 73 വയസ്സുള്ളവർ) ഉൾപ്പെടെ 19 ഇന്ത്യക്കാരാണ് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

ഇന്ത്യയിൽ 21 ദിവസത്തെ ലോക്ഡൗൺ കൂടെ പ്രഖ്യാപിച്ചതോടെ തിരികെ നാട്ടിൽ എത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ട്.  കൊറോണ വൈറസ് ബാധ ദിനംതോറും കൂടുതൽ പേർക്ക് വരുന്നതോടെ അവരുടെ ആശങ്കയും കൂടുകയാണ്. കൃത്യമായി ഭക്ഷണവും താമസവും ലഭിക്കുമോ എന്നും സംശയിക്കുന്നു. 

വിമാനത്താവളത്തിലെ സൗകര്യങ്ങളും മറ്റും പരിമിതമാണ്. കൃത്യമായ ഭക്ഷണവും താമസസൗകര്യവും നൽകുകയും ഇവരെ എത്രയും വേഗം നമ്മുക്ക് നാട്ടിലെത്തിക്കുകയും വേണം. ഈ വിഷയത്തിൽ എത്രയും വേഗം വിദേശകാര്യ മന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com