ADVERTISEMENT

കോവിഡ് കാലം അടച്ചുപൂട്ടലിന്റെ കാലമല്ല, കരുത്തോടെ വീണ്ടും കുതിക്കാനുള്ള വിശ്രമത്തിന്റെ ഇടനേരമാണെന്നു വിശ്വസിക്കാം. ചിന്തിച്ചു പ്രവർത്തിക്കാൻ കിട്ടുന്ന ഇടവേള. പുതിയ വിജയഗാഥകൾക്കുള്ള ഒരുക്കകാലമാകട്ടെ ഇത്. ഈ നാളുകൾ വിജ്ഞാനപ്രദമാക്കാനും സമ്മാനങ്ങൾ നേടാനും മലയാള മനോരമയും ഉമ്മുൽഖുവൈൻ ഫ്രീസോണും ചേർന്നൊരുക്കുന്ന ബിസിനസ് ക്വിസ് മൽസരം ആരംഭിച്ചു. പത്തുദിവസം നീളുന്ന ക്വിസിന്റെ ശരി ഉത്തരങ്ങൾ എല്ലാം ഒന്നിച്ച് എഴുതി അവസാന ദിവസം 0588841105എന്ന വാട്സാപ്പിലേക്ക് അയയ്ക്കുക. വിജയിക്ക് ഒരു പവൻ സമ്മാനം.

ദുബായ്∙ വിദ്യാർഥി ജീവിതകാലത്ത് എടുത്ത ഒരു തീരുമാനം ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതിന്റെ കഥയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.ആസാദ് മൂപ്പന്റെ ജീവചരിത്രം. വർഷം 1970. ഡിഗ്രി വിദ്യാർഥി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്. രാഷ്ട്രീയം കളിച്ച് ആദ്യ രണ്ടുവർഷം ഉഴപ്പി. സമരത്തിന് അടികൊണ്ട് പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ,  ഈ പോക്ക് തുടരാൻ പാടില്ലെന്നു തോന്നി. പഠനം ഉഷാറാക്കണം എന്നുറപ്പിച്ചു.

അടുത്ത  വർഷം പഠനത്തിൽ മാത്രം ശ്രദ്ധിച്ചു. ഫസ്റ്റ് ക്ലാസോടെ ഡിഗ്രി ജയിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിനു ചേർന്നു. ദുബായിൽ വരുന്നത് 1987-ൽ. രണ്ടാമത്തെ വഴിത്തിരിവ് ഗൾഫ് യുദ്ധകാലത്ത്. ഗൾഫിൽ നിന്ന് നിന്നും പ്രവാസികൾ പലായനം ചെയ്യുന്ന കാലം. നാട്ടിലേക്ക് മടങ്ങി കോഴിക്കോട് മെഡിക്കൽ കോളജിൽ അസി.പ്രഫസറായി തുടരണോ അതോ പിടിച്ചു നിൽക്കണോ എന്ന സംശയം ഉയർന്നു. ഗൾഫിൽ ഒരു ക്ലിനിക്കേ ഉണ്ടായിരുന്നുള്ളൂ. ഏതായാലും തുടരാൻ തീരുമാനിച്ചു. ‘യുദ്ധം കഴിഞ്ഞതോടെ ഗൾഫിന്റെ വളർച്ചയ്ക്കൊപ്പം എന്റെ പ്രസ്ഥാനത്തിന്റെ വളർച്ചയും അതിവേഗത്തിലായിരുന്നു. 10 വർഷത്തിനുള്ളിൽ വൻ വളർച്ച. അന്ന് ഇവിടെ പിടിച്ചു നിന്നത് നേട്ടമായി– ഡോ.ആസാദ് മൂപ്പൻ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയിലും പുതിയ മൂന്നു തീരുമാനങ്ങൾ കൈക്കൊണ്ടു.

ഡിജിറ്റൽ മാറ്റമാണ് ആദ്യത്തേത്. കമ്പനി മീറ്റിങ്ങുകളെല്ലാം വീഡിയോ കോൺഫറൻസിലായി. ടെലി മെഡിസിനിലേക്ക് തിരിഞ്ഞു. ഒരു പാട് രോഗികൾക്ക് ഇത് ഗുണകരമായി. രക്തത്തിൽ പഞ്ചസാര, ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവരുടെ ചികിത്സ തുടരാൻ ടെലിമെഡിസിനിലൂടെ കഴിഞ്ഞു. മരുന്ന് എത്തിച്ചു നൽകുന്ന സേവനവും തുടങ്ങി. ഹോംകെയർ വിഭാഗവും ആരംഭിച്ചു. രക്തസാംപിളുകളും മറ്റും വീടുകളിൽ പോയി ശേഖരിക്കുന്ന രീതിയും തുടങ്ങി. കേരളത്തിലും ഇതേ രീതികൾ നടപ്പാക്കാൻ തീരുമാനിച്ചു. ഇതെല്ലാം ഈ പ്രതിസന്ധി കൊണ്ട് സംഭവിച്ച നേട്ടങ്ങളാണ്- ഡോ.ആസാദ് മൂപ്പൻ വ്യക്തമാക്കി.

ഇന്നത്തെ ചോദ്യം

ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഏതിനം അസംസ്കൃത പെട്രോളാണ് ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com