പ്രവാസികളുടെ മടക്കം: സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

supreme-court-sc-sunil
SHARE

ദുബായ് ∙ ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നടപടികൾ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ഇന്ത്യന്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. മടക്കയാത്രയ്ക്ക് പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ടു. യുഎഇയിലെ വ്യവസായി കൊല്ലം സ്വദേശി സുനില്‍ അസീസ് ആണ് കോടതിയെ സമീപിച്ചത്. 

മറ്റു വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച്, അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ എന്നിവരെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയാണ് പ്രവാസികളുടെ മടക്കയാത്ര ഉറപ്പാക്കിയത്. രോഗികള്‍, ഗര്‍ഭണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് കൃത്യമായ മുന്‍ഗണന അധികാരികള്‍ ഉറപ്പാക്കണം. 

ഇത്തരം നടപടികള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം, കേരളം ഉള്‍പ്പടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള അഞ്ച് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി പ്രത്യേക സ്മിതി രൂപീകരിക്കണമെന്നും സുപ്രീം കോടതി അഭിഭാഷകന്‍ കുരിയാക്കോസ് വര്‍ഗീസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ മൃതദേഹം കൊണ്ടു പോകുന്നതിന്  2017 ലെ കരട് നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും ചൂണ്ടിക്കാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA