ADVERTISEMENT

മക്ക∙ വിടപറയാനൊരുങ്ങുന്ന റമസാനിന്റെ അവസാന രാവുകളിൽ ശ്രേഷ്ഠമായ റമസാൻ 27നും വിജനമായി മക്കയിലെയും മദീനയിലെയും ഹറം പള്ളികൾ. വിശ്വാസിലക്ഷങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് ഭജനയിരുന്നും ഖുർആൻ പാരായണം ചെയ്തും ചെലവഴിക്കുന്ന ഈ ദിനങ്ങൾ ആളൊഴിഞ്ഞ് കിടക്കുന്നത് നൊമ്പരമുളവാക്കി. താറാവീഹ് നമസ്കാരത്തിലും  ഖുർആൻ പാരായണത്തിലും പ്രാർഥനയിലും ഈ വർഷം വിശ്വാസികൾക്ക് പങ്കെടുക്കാനായില്ല. 

രണ്ട് വിശുദ്ധ പള്ളികളിലെ പരിചാരകരും ഉദ്യോഗസ്ഥരും അടങ്ങുന്ന പരിമിതമായ ആളുകളാണ് ഇപ്രാവശ്യം റമസാൻ അവസാന രാവിലെ ഖിയാമുല്ലൈലിൽ പങ്കെടുത്തത്. ലോകത്ത് പടർന്ന് പിടിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന മഹാമാരിക്കെതിരെ അവർ ഉള്ളുരുകി പ്രാർഥിച്ചു. മക്ക ഹറം പള്ളിയിൽ നിസ്കാരത്തിന് നേതൃത്വം നൽകിയ ഇരു ഹറമുകളുടെയും മേധാവി ഷെയ്ഖ് അബ്ദുറഹ്മാൻ സുദൈസിന് പലപ്പോഴും കണ്ഠമിടറി. പള്ളിയിലും പരിസരങ്ങളിലും വിശ്വാസികളാൽ നിറഞ്ഞു കവിയുന്ന റമസാൻ നാളുകളിൽ ഇങ്ങനെ വിജനമായ രംഗം അടുത്ത കാലത്തെ അസാധാരണ സംഭവമായി. 

കഴിഞ്ഞ വർഷങ്ങളിൽ ചുരുങ്ങിയത് രണ്ട് ലക്ഷം വിശ്വാസികൾ ഖിയാമുല്ലൈൽ പ്രാർഥനക്ക് എത്തിയിരുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ചതിന്റെ അടിസ്‌ഥാനത്തിൽ  വീടുകളിലാണ് വിശ്വാസികൾ പ്രാർഥന നടത്തിയത്. സംഘടിത നമസ്‍കാരങ്ങളിലും വിശേഷ ദിവസങ്ങളിലെ സംഗമങ്ങളിലും സംബന്ധിക്കാനാവാത്തതിൽ മനം നൊന്താണ് പലരും വീടകങ്ങളിലെ ആരാധനകളിൽ മുഴുകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com