ADVERTISEMENT
റിയാദ് ∙ പെരുന്നാൾ ദിവസം മുഅദ്ദിനുകൾക്ക് പള്ളിയിൽ തക്ബീർ ചൊല്ലാൻ അനുമതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി. പള്ളികൾ അടച്ചിടുകയും വാങ്ക് വിളിക്കാൻ മുഅദ്ദിന്മാരെ അനുവദിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പെരുന്നാൾ ദിവസത്തിലെ തക്ബീർ മുഴക്കാനും ഇവർക്ക് അനുമതിയുണ്ടെന്ന തരത്തിലായിരുന്നു വാർത്ത. ഇത് സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നിഷേധിച്ചു. ഇത്തരത്തിൽ ഒരു നിർദേശവും കൊടുത്തിട്ടില്ല. തെറ്റായ ഉറവിടങ്ങളിൽ നിന്ന് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്ത വിശ്വസിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. പെരുന്നാൾ നമസ്‍കാരം വീടകങ്ങളിൽ നടത്താൻ നേരത്തേ നിർദേശം നൽകിയിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com