ADVERTISEMENT

അബുദാബി∙ സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞവരും ഗർഭിണികളുമായ കുറഞ്ഞ വരുമാനക്കാർക്ക് നാട്ടിലേക്ക് പോകാൻ എത്രയും വേഗം അവസരമൊരുക്കണമെന്ന് അബുദാബി മലയാളി സമാജം ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു.

സന്ദർശകവീസയിൽ ബന്ധുക്കളെ കൊണ്ടുവന്ന ഒട്ടേറെയാളുകളാണ് ലോക് ഡൗണിൽ പെട്ട് ദുരിതത്തിൽ കഴിയുന്നത്. ഇവിടെ താമസത്തിനും ഭക്ഷണത്തിനും വകയില്ലാതെ കഴിയുന്ന കുടുംബങ്ങളുണ്ടെന്നും അവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണമെന്നും സമാജം പ്രസിഡന്റ് ഷിബു വർഗീസ് ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനക്കാരും വീസാ കാലാവധി കഴിഞ്ഞവർക്കും മുന്തിയ പരിഗണന നൽകണമെന്നു ഷിബു വർഗീസ് ചൂണ്ടിക്കാട്ടി.

ഗർഭം 32 ആഴ്ച ആയിട്ടില്ലെന്നു പറഞ്ഞ് ചിലരെ മാറ്റി നിർത്തുമ്പോൾ ഇവിെട തങ്ങുന്ന കാലയളവിലെ താമസം, വാടക, ഭക്ഷണം എന്നിവയ്ക്ക് പ്രയാസം നേരിടുകയാണ്. പുതിയ നിയമം അനുസരിച്ച് വീസാ കാലാവധി കഴിഞ്ഞവർ 3 മാസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്നും ഷിബുവർഗീസ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com