ADVERTISEMENT

മസ്‌കത്ത്∙  ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണ നിരക്കുയരുന്നു. ഒരാഴ്ചക്കിടെ 13 പേരാണ് രാജ്യത്ത് ചികിത്സക്കിടെ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി രണ്ട് വിദേശികള്‍ കൂടി മരിച്ചതാണ് അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വരും ആഴ്ചകളില്‍ കൂടുതല്‍ മരണമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ സി യുവില്‍ 32 രോഗികളുണ്ടെന്നാണ്. ആശുപത്രിയില്‍ 122 പേരാണുള്ളത്. പ്ലാസ്മ ചികിത്സയെ അവലംബിച്ചാണ് നിലവില്‍ മുന്നോട്ടുപോകുന്നത്. ഐസിയുവിലുള്ളവരില്‍ അധിക പേരും വെന്റിലേറ്ററിലാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ ഹുസ്‌നി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രവാസികള്‍ക്കിടയില്‍ മരണം വര്‍ധിക്കാന്‍ കാരണം ചികിത്സ തേടാന്‍ വൈകുന്നതാണ്. ഐസിയുവിലുള്ളവരില്‍ മരണമുണ്ടാകാന്‍ കാരണം ചികിത്സ തേടാനുള്ള കാലതാമസമാണ്. പത്ത് ദിവസത്തിലധികം ഐസിയുവില്‍ കഴിയുന്ന രോഗികളുണ്ട്. നിലവില്‍ 7257 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 34 പേര്‍ മരിക്കുകയും 1848 പേര്‍ക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com