ADVERTISEMENT

ദോഹ∙ സിദ്ര മെഡിസിനിലെ ഈദുല്‍ ഫിത്ര്‍ ദിനങ്ങളിലെ ഫാര്‍മസികളുടെയും സപ്ലൈ സ്റ്റോറുകളുടേയും സമയക്രമം പ്രഖ്യാപിച്ചു. സന്ദര്‍ശകര്‍ക്ക് ഇഹ്‌തെറാസ് ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി. 

വനിതകളുടേയും കുട്ടികളുടേയും ഫാര്‍മസി സേവനങ്ങള്‍ മേയ് 24 മുതല്‍ 28 വരെ പ്രവര്‍ത്തിക്കില്ല. നാലാം നിലയിലെ ഔട്‌പേഷ്യന്റ് ക്ലിനിക്കിലെ വനിതകള്‍ക്കായുള്ള ഫാര്‍മസി, ഈദ്, വാരാന്ത്യ അവധികള്‍ക്ക് ശേഷം 31 മുതല്‍ പതിവ് പോലെ രാവിലെ 7.30 മുതല്‍ 3.30 വരെ പ്രവര്‍ത്തിക്കും. 

കുട്ടികള്‍ക്ക് അടിയന്തര സേവനം ആവശ്യമെങ്കില്‍ ഈദ് ദിനങ്ങളില്‍ എമര്‍ജന്‍സി വകുപ്പിന്റെ സേവനം തേടാം. ഈദ് അവധിക്ക് ശേഷം മേയ് 31 മുതല്‍ കുട്ടികള്‍ക്കായുള്ള ഫാര്‍മസി സേവനങ്ങളും പുനരാരംഭിക്കും. ഔട്‌പേഷ്യന്റ് ക്ലിനിക്ക് കെട്ടിടത്തില്‍ ഡ്രൈവ്-ത്രൂ ഫാര്‍മസി സേവനം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വാക്ക് ഇന്‍ അനുവദിക്കില്ല. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ 4003 0030 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

മേയ് 24 മുതല്‍ 28 വരെ പേഷ്യന്റ് സപ്ലൈ സ്‌റ്റോറുകളും പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുകയുമില്ല. മേയ് 21 വരെ ഓര്‍ഡറുകള്‍ നല്‍കിയവര്‍ക്ക് മേയ് 25 ന് രാവിലെ 9 മുതല്‍ 3 വരെയും മേയ് 27ന് രാവിലെ 9 മുതല്‍ 3 വരെയും ഡ്രൈവ് ത്രൂ സേവനം ലഭിക്കും. ഈദ് അവധിക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഔട്ട് പേഷ്യന്റ് ക്ലിനിക്ക് കെട്ടിടത്തിലെ പേഷ്യന്റ് സപ്ലൈ സ്റ്റോര്‍ പ്രവര്‍ത്തിക്കും. 

ഓര്‍ഡര്‍ പുതുക്കാന്‍ 4003 6057 എന്ന നമ്പറില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ വിളിക്കാം. ഓണ്‍ലൈന്‍ വഴി മരുന്നുകളും മറ്റും ഓര്‍ഡര്‍ ചെയ്യാന്‍ സിദ്ര മെഡിസിന്‍ വെബ്‌സൈറ്റ് (sidra.org) സന്ദര്‍ശിക്കണം. പേഷ്യന്റ് ആന്‍ഡ് വിസിറ്റേഴ്‌സ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ പേഷ്യന്റ് സപ്ലൈ സ്റ്റോര്‍ റീഫില്‍ റിക്വസ്റ്റ് ലിങ്കില്‍ പ്രവേശിക്കാം. ഓര്‍ഡര്‍ നല്‍കിയ മരുന്നുകളും മറ്റും തയാറായാല്‍ ഉടന്‍ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ട് വാങ്ങാന്‍ എത്തേണ്ട ദിവസവും സമയവും അറിയിക്കും. 

സിദ്രയില്‍ ഇഹ്‌തെറാസ് നിര്‍ബന്ധം

സിദ്ര മെഡിസിനില്‍ പ്രവേശന അനുമതി ലഭിക്കണമെങ്കില്‍ സ്മാര്‍ട് ഫോണില്‍ കോവിഡ്-19 അപകടസാധ്യത തിരിച്ചറിയുന്ന ഇഹ്‌തെറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍.  രോഗികള്‍, അവരുടെ കുടുംബങ്ങള്‍, ജീവനക്കാര്‍ എന്നിവയുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. സിദ്രയിലെത്തുന്ന രോഗികള്‍, സന്ദര്‍ശകര്‍, രോഗികളുടെ ബന്ധുക്കള്‍, ജീവനക്കാര്‍ തുടങ്ങി എല്ലാവരുടേയും ഫോണില്‍ ഇഹ്‌തെറാസ് ആപ്പ് ഉണ്ടായിരിക്കണം. എല്ലാവരുടേയും ശരീരതാപനില പ്രവേശന കവാടത്തില്‍ പരിശോധിക്കുകയും ചെയ്യും. അധികൃതര്‍ നല്‍കുന്ന ചോദ്യാവലി പൂരിപ്പിച്ച് നല്‍കുകയും ഫോണില്‍ ഇഹ്‌തെറാസ് സ്റ്റാറ്റസ് കാണിക്കുകയും വേണം. 

കിടത്തി ചികിത്സക്കായി രോഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കോവിഡ്-19 പരിശോധനയും നടത്തും. വനിതകളായ രോഗികള്‍ക്കൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂകയുള്ളു. കുട്ടികളായ രോഗികള്‍ക്കൊപ്പം രക്ഷിതാക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്ന രണ്ട് പേരെയും അനുവദിക്കുമെന്നും സിദ്രയുടെ ട്വിറ്റില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com