ADVERTISEMENT

ദോഹ∙ശമ്പളം വൈകിയതിനെതിരെ മുഷെറിബില്‍ തൊഴിലാളികള്‍ സമാധാനപരമായ പ്രതിഷേധം നടത്തി. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട ഖത്തര്‍ തൊഴില്‍ മന്ത്രാലയം കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ശമ്പളം വൈകിയതിന്റെ കാരണം അന്വേഷിക്കാനും ഉത്തരവിട്ടു. 

തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ ശമ്പളം ലഭ്യമാക്കാനുള്ള നടപടികളും മന്ത്രാലയം സ്വീകരിച്ചു. തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വേതന സംരക്ഷണ സംവിധാനം പാലിക്കാത്തതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ തൊഴിലുടമകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ ബാധ്യതകള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ഖത്തര്‍ തൊഴില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. 

ജോലി സംബന്ധമായ പരാതികള്‍ തൊഴിലാളികള്‍ക്ക് 92727 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അധികൃതരെ അറിയിക്കാം. 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും പ്രവര്‍ത്തിക്കുന്ന ഹോട്‌ലൈനില്‍ വിവിധ ഭാഷകളിലുള്ള സേവനം ലഭിക്കും. കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന കമ്പനികള്‍ക്ക് ബാങ്ക് വായ്പകള്‍ നല്‍കുന്നതിനായി പ്രാദേശിക ബാങ്കുകള്‍ക്ക് 300 കോടി റിയാലിന്റെ പലിശ രഹിത ഫണ്ട് ആണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കായി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com