ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ നിന്നുള്ള മൂന്നാം ഘട്ട വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മേയ് 26ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. കേരള സെക്ടറുകളിലേക്ക് 10 സര്‍വീസുകളും മറ്റു ഇന്ത്യന്‍ സെക്ടറുകളിലേക്ക് അഞ്ച് സര്‍വീസുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സലാലയില്‍ നിന്ന് ഇത്തവണ മൂന്ന് സര്‍വീസുകളുണ്ട്.

മേയ് 28: മസ്‌കത്ത് - കോഴിക്കോട്

മേയ് 28: സലാല - കണ്ണൂര്‍

മേയ് 29: മസ്‌കത്ത് - കൊച്ചി

മേയ് 30: മസ്‌കത്ത് - ജൈപൂര്‍

മേയ് 30: മസ്‌കത്ത് - അഹമദാബാദ്

മേയ് 30: മസ്‌കത്ത് - തിരുവനന്തപുരം

മേയ് 31:  സലാല - കണ്ണൂര്‍

ജൂണ്‍ 1: മസ്‌കത്ത് - കോഴിക്കോട്

ജൂണ്‍ 1: സലാല - കണ്ണൂര്‍

ജൂണ്‍ 2: മസ്‌കത്ത് - ശ്രീനഗര്‍

ജൂണ്‍ 3: മസ്‌കത്ത് - ഭുവനേഷ്വര്‍

ജൂണ്‍ 3: മസ്‌കത്ത് - കണ്ണൂര്‍

ജൂണ്‍ 4: മസ്‌കത്ത് - കൊച്ചി

ജൂണ്‍ 4: മസ്‌കത്ത് - തിരുവനന്തപുരം

ജൂണ്‍ 7: മസ്‌കത്ത് - ചെന്നൈ

ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ വേണ്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരെ പരിഗണിക്കുക. ടിക്കറ്റിംഗ് ഉള്‍പ്പടെയുള്ള നടപടികള്‍ ആദ്യ ഘട്ടങ്ങളിലേത് പോലെ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com