ADVERTISEMENT

കുവൈത്ത് സിറ്റി ∙ സ്വകാര്യ മേഖലയിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതിന് തൊഴിലുടമകൾക്ക് അനുമതി നൽകും വിധം തൊഴിൽ നിയമത്തിൽ താത്കാലില ഭേദഗതിക്ക് കൊണ്ടുവരുന്നു .കോവിഡ് പശ്ചാത്തലത്തിൽ സ്ഥാപനങ്ങൾ പലതും പ്രവർത്തിക്കാതിരുന്ന സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് അത്തരം നീക്കം. അത് സംബന്ധിച്ച് കരട് ബിൽ സർക്കാർ പാർലമെൻ‌റിന്റെ ധനകാര്യ സമിതിയുടെ പരിഗണനക്ക് വിട്ടു. കൊറോണയുമായി ബന്ധപ്പെട്ട മുൻ‌കരുതൽ നിലവിൽ വന്നത് മുതൽ പ്രതിസന്ധി  പരിഹരിക്കുന്നതുവരെയുള്ള കാലയളവ് അടിസ്ഥാനപ്പെടുത്തിയാകും ഭേദഗതിനിർദേശങ്ങൾക്ക് പ്രാബല്യം. 

കോവിഡ് പ്രതിരോധത്തിൻ‌റെ ഭാഗമായി പൂർണമായോ ഭാഗികമായോ പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്ക് ഭേദഗതി ബാധകമായിരിക്കും. പ്രസ്തുത കാലയളവിലെ കുറഞ്ഞ കൂലി മന്ത്രിസഭ തീരുമാനിക്കും. പ്രതിസന്ധി കാലത്ത് മാസശമ്പളത്തിൽ 50%വരെ കുറവ് വരുത്താൻ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ധാരണയാകാം. ശമ്പളം നൽകുമ്പോൾ ജോലി ചെയ്ത മണിക്കൂറുകൾ കൃത്യമായി കണക്കാക്കണം.

മുൻ‌കരുതൽ നടപടികൾ അവസാനിക്കുന്നതോടെ ഭേദഗതി കാലാവധിയും അവസാ‍നിക്കും. നിലവിലെ സാഹചര്യത്തിൽ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രശ്നരഹിതമായി തുടരുന്നതിനുള്ള മാർഗമെന്ന നിലയിലാണ് നിയമ ഭേദഗതിയെന്നാണ് സർക്കാർ വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com