ADVERTISEMENT

ദുബായ് ∙ ദുബായിലെയും ഷാർജയിലെയും പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് പതിവായി. ദുബായ് ഭാഗത്തേക്കു രാവിലെയും ഷാർജയിലേക്ക് വൈകിട്ടുമാണ് തിരക്ക്. ഇതിനിടെയുണ്ടാകുന്ന അപകടങ്ങൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇന്നലെ രാവിലെ അൽ ഖൈൽ റോഡിൽ അൽഖൂസിനു സമീപം വാഹനാപകടമുണ്ടായത് കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിപ്പിച്ചു. 

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ്, അൽ ബർഷ, അൽഖൂസ് 1, റാസൽഖോർ വ്യവസായ മേഖല, ദുബായ് സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിൽ വൻ തിരക്കനുഭവപ്പെട്ടു.

ഓഫിസുകൾ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്ക് കൂടിയത്. വാഹനമോടിക്കുന്നവർ നിയമങ്ങൾ ലംഘിക്കുന്നതും വലിയ വെല്ലുവിളിയാണെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com